തിരുവനന്തപുരം: തലസ്ഥാനത്ത് വീടും സ്ഥലവും വാങ്ങാനാണെന്ന് പറഞ്ഞ് വീട്ടിൽ കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവല്ലം കിഴക്കേവിള പുത്തന്‍വീട്ടില്‍ എസ് മനോജ് കുമാറാണ് പൊലീസിൻ്റെ പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കാവിൽപുറത്തെ യുവതിയുടെ വീട്ടിലെത്തിയ യുവാവ് വീടും സ്ഥലവും വാങ്ങാനെത്തിയതാണെന്ന് ധരിപ്പിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ യുവതിയോട് സംസാരിക്കവേ വീട്ടിൽ ആരും ഇല്ലെന്ന് മനസ്സിലാക്കി യുവതിയെ കയറി പിടിക്കുയായിരുന്നു. വിളപ്പിൽശാല സ്റ്റേഷൻ ഇൻസ്പക്ടർ രാജേഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മനോജ് കുമാറിനെ പിടികൂടിയത്. പ്രതിയെ പൊലീസ് കോടതിയിൽ ഹാജരാക്കി. ഇതിന് മുൻപ് പ്രതി സമാന രീതിയിൽ എന്തെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടേ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.