ഫറോക്കിൽ 15 കാരിയെ സമപ്രായക്കാരായ രണ്ടു സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തിയതായി പരാതി

കോഴിക്കോട്: ഫറോക്കിൽ 15വയസുകാരിയെ സമപ്രായക്കാരായ രണ്ടു സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചെന്ന് പരാതി. കൂടെയുണ്ടായിരുന്ന 11കാരൻ പീഡന ദൃശ്യങ്ങൾ പകർത്തി. കൗൺസിലിംഗിനിടയിലാണ് പെൺകുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. 

Advertisements

ഒരാഴ്ച മുമ്പാണ് സംഭവം. സംഭവത്തിൽ നല്ലളം പൊലീസ് കേസ് എടുത്തു. കുറ്റാരോപിതരായ കുട്ടികളോട് ചൊവ്വാഴ്ച സിഡബ്ല്യുസിക്കു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് രക്ഷിതാക്കൾക്ക് നോട്ടീസ് നൽകി. 

Hot Topics

Related Articles