തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സക്കെത്തിയ 15 വയസുകാരനു നേർ പീഡനശ്രമം: ആശുപത്രി ജീവനക്കാരൻ പിടിയിൽ

കണ്ണൂർ: തലശ്ശേരി ജനറലാശുപത്രിയിൽ ചികിത്സക്കെത്തിയ 15 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരൻ പിടിയിൽ. പിണറായി കാപ്പുമ്മൽ സ്വദേശി സി റമീസാണ് പിടിയിലായത്. ഇയാളെ ജീവനക്കാർ പിടികൂടി തലശ്ശേരി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Advertisements

അതേ സമയം, പാലക്കാട്‌ 15 കാരിക്കുനേരെ സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയ ബസ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി-എടപ്പാൾ റൂട്ടിൽ ഓടുന്ന സ്വകാര്യബസിലെ ജീവനക്കാരനായ മലപ്പുറം വട്ടംകുളം സ്വദേശി കൊട്ടാരത്തിൽ വീട്ടിൽ അബ്ദുൽ റസാഖാണ്‌ (48) പൊലീസിന്റെ പിടിയിലായത്. സ്കൂളിലേക്ക് ബസിൽ പോകുകയായിരുന്ന പതിനഞ്ചുകാരിയെ ഇയാൾ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. സ്കൂളിലെത്തിയ പെൺകുട്ടി അധ്യാപകരോട് പരാതിപ്പെടുകയും തുടർന്ന് അധ്യാപകർ പൊലീസിൽ വിവരം അറിയിക്കുകയും ആയിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.