യുവതിയെ പിന്തുടർന്ന് വീട്ടിലെത്തി; ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; പ്രതി പിടിയിൽ

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതി പിടിയിൽ. മേനംകുളം കൽപ്പന കോളനിയിൽ പുതുവൽ പുത്തൻവീട്ടിൽ മാനുവൽ (41) ആണ് അറസ്റ്റിലായത്. കടന്നു പിടിക്കുന്നതിനിടയിൽ നിലത്തു വീണ യുവതിയുടെ കൈക്ക് ഗുരുതര പരിക്കേറ്റു. പ്രതിയെ കഠിനം പൊലീസ് ആണ് പിടികൂടിയത്.

Advertisements

രണ്ടുദിവസം മുമ്പായിരുന്നു സംഭവം. കടയിൽ നിന്നും സാധനം വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ പിന്നാലെ പോയ പ്രതി വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. കുതറി ഓടിയ യുവതി താഴേക്ക് വീണ് കൈക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കാര്യം തിരക്കിയപ്പോൾ ജോലി ചെയ്ത ശമ്പളം വാങ്ങാൻ വന്നതാണെന്ന് മാനുവൽ പറഞ്ഞ് ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്നായിരുന്നു യുവതി കഠിനംകുളം പൊലീസിൽ പരാതി നൽകിയത്. ബൈക്കിന്‍റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ടെക്നോപാർക്കിലെ പൂന്തോട്ടത്തിലെ തൊഴിലാളിയാണ് അറസ്റ്റിലായ മാനുവൽ. ടെക്നോപാർക്കിൽ വെച്ചാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

Hot Topics

Related Articles