പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയുടെ മൂന്നര വയസ്സുള്ള കുഞ്ഞിന് നേർക്ക് ലൈംഗികാതിക്രമം; മറ്റൊരു അതിഥി തൊഴിലാളി കസ്റ്റഡിയിൽ

പെരുമ്പാവൂർ: അതിഥി തൊഴിലാളിയുടെ മൂന്നര വയസ്സുള്ള കുഞ്ഞിന് നേരെ ലൈംഗികാതിക്രമം. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവമുണ്ടാകുന്നത്. കുഞ്ഞിന്റെ മാതാപിതാക്കൾ ജോലി ചെയ്യുന്ന വടക്കാട്ടുപടിയിലെ പ്ലൈവുഡ് ഫാക്ടറിയിൽ വച്ചാണ് കുഞ്ഞ് ആക്രമിക്കപ്പെട്ടത്.

Advertisements

ഇവിടെ തന്നെയുള്ള മറ്റൊരു അതിഥി തൊഴിലാളിയാണ് പ്രതിയെന്നാണ് സംശയം. ഇയാൾ ഇതേ ഫാക്ടറിയിലാണ് ജോലി ചെയ്യുന്നതെന്നാണ് ലഭിക്കുന്ന വിവരം. പ്രതിയെന്ന് സംശയിക്കുന്നയാള്‍ പൊലീസ് കസ്റ്റഡിയിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നാണ ലഭിക്കുന്ന വിവരം. കുഞ്ഞിനെ ഇയാൾ ഉപദ്രവിക്കുന്നത് കണ്ടെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.

Hot Topics

Related Articles