കൊല്ലം: സംവിധായകൻ വി കെ പ്രകാശിനെതിരെ കേസെടുത്തു. കൊല്ലം പള്ളിത്തോട്ടം പൊലീസാണ് വി കെ പ്രകാശിനെതിരെ 354 (1) A വകുപ്പ് ചുമത്തി കേസെടുത്തത്. കേസ് നാളെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ലൈംഗിക അതിക്രമ കുറ്റമാണ് വി കെ പ്രകാശിനെതിരെ ചുമത്തിയിരിക്കുന്നത്.
ലൈംഗികാതിക്രമം നടത്തിയെന്ന യുവ തിരക്കഥാകൃത്തിന്റെ പരാതിയിൽ സംവിധായകൻ വി കെ പ്രകാശ് ഹൈക്കോടതിയില്‍ മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. യുവ തിരക്കഥാകൃത്ത് വെളിപ്പെടുത്തലില്‍ കേസെടുക്കുത്തിന് മുമ്പേ തന്നെയാണ് വി കെ പ്രകാശ് കോടതിയെ സമീപിച്ചത്. പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും ഡിജിപിക്കും, പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയിട്ടുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.