ലൈംഗിക പീഡന കേസ്: കാസർകോട് ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടി എടുത്ത് പാർട്ടി; ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്ന് സുജിത് കൊടക്കാട് പുറത്ത് 

കാസര്‍കോട്: ലൈംഗിക പീഡന പരാതിയിൽ കാസർകോട് സി പിഎം നേതാവിനെതിരെ അച്ചടക്ക നടപടി. ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയാകമ്മിറ്റി അംഗവുമായ സുജിത് കൊടക്കാടിനെതിരെയാണ് നടപടി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും സിപിഎം ഏരിയ കമ്മിറ്റിയിൽ നിന്നും സുജിത്തിനെ പുറത്താക്കി.

Advertisements

സിപിഎം ജില്ലാ സെക്രട്ടറിക്ക് ലഭിച്ച പരാതിയെ തുടർന്ന് പാർട്ടി അന്വേഷണം നടത്തിയിരുന്നു. പരാതി ശരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ഏരിയാകമ്മിറ്റി യോഗം ചേർന്നാണ് നടപടിയെടുത്തത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അധ്യാപകൻ, എഴുത്തുകാരൻ, വ്ലോഗര്‍ എന്നീ നിലകളിൽ പ്രശസ്തനാണ് സുജിത് കൊടക്കാട്. കഴിഞ്ഞ ദിവസം സുജിത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പീഡന പരാതിയുമായി യുവതി രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് പൊലീസിന് പരാതി ലഭിച്ചിട്ടില്ല. 

Hot Topics

Related Articles