കൊച്ചി : പിറന്നാൾ ആഘോഷത്തിനായി പെൺകുട്ടിയെ ഫ്ളാറ്റിൽ വിളിച്ച് വരുത്തി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന വ്ലോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ കീഴടങ്ങി. ഇന്ന് അഭിഭാഷകനൊപ്പം എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഹാജരായത്.
Advertisements
കേസില്‍ ഇദ്ദേഹത്തിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കില്‍ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കും. ഹൈക്കോടതി ആണ് ശ്രീകാന്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.