വിവാഹവാഗ്ദാനം നല്‍കി പീഡനം : കൊച്ചിയിൽ ഡോകടർ അറസ്റ്റിൽ

കൊച്ചി : വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍.കൊച്ചി ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ അസ്ഥിരോഗ വിദഗ്ധനായ എന്‍.ശ്രീഹരിയാണ് അറസ്റ്റിലായത്.

Advertisements

വിവാഹ വാഗ്ദാനം നല്‍കി കൊച്ചി കതൃക്കടവിലെയും ചിറ്റൂര്‍ റോഡിലെയും ഫ്‌ലാറ്റില്‍വച്ച്‌ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണ് ശ്രീഹരിയെന്നും മൊഴിയിലുണ്ട്. അറസ്റ്റിലായ ഡോക്ടറെ കോടതിയിലെത്തിച്ച്‌ റിമാന്‍ഡ് ചെയ്തു. കോട്ടയം സ്വദേശിനിയാണ് ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയത്. എറണാകുളം നോര്‍ത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Hot Topics

Related Articles