കോട്ടയം അയർക്കുന്നം നീറിക്കാട് ഗുണ്ടാ സംഘത്തലവൻ അരുൺ ഗോപൻ്റെ നേതൃത്വത്തിൽ പെൺവാണിഭ കേന്ദ്രം : പൊലീസ് റെയ്ഡിൽ മൂന്ന് സ്ത്രീകളെ കണ്ടെത്തി: പൊലീസ് എത്തും മുൻപ് എം ഡി എം എയും ഹൈബ്രിഡ് കഞ്ചാവും മാറ്റി

കോട്ടയം : കോട്ടയം അയർക്കുന്നം നീറിക്കാട് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ നേതൃത്വത്തിൽ പെൺവാണിഭ കേന്ദ്രത്തിൽ പരിശോധന. ഗുണ്ടാ സംഘത്തലവൻ അരുൺ ഗോപൻ്റെ നേതൃത്യത്തിലാണ് പെൺവാണിഭ – ലഹരി കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് എത്തും മുൻപ് എം ഡി എം എയും ഹൈബ്രിഡ് കഞ്ചാവും അടക്കമുള്ള കേന്ദ്രത്തിൽ നിന്ന് മാറ്റിയതായാണ് വിവരം. സ്ഥലത്ത് നിന്ന് മൂന്ന് സ്ത്രീകളെയും പൊലീസ് സംഘം കണ്ടെത്തി.

Advertisements

കഴിഞ്ഞ ദിവസമാണ് നീറിക്കാട് പ്രദേശത്ത് ലഹരി – ഗുണ്ടാ മാഫിയ സംഘത്തിൻ്റെ നേതൃത്യത്തിൽ പെൺവാണിഭ കേന്ദ്രം പ്രവർത്തിക്കുന്നതായി പോലീസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചത്. ഇതേ തുടർന്ന് ബുധനാഴ്ച വൈകിട്ട് ഓടുകൂടി പോലീസ് മേധാവി ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തിയത്. ഈ വീടു കേന്ദ്രീകരിച്ച് മാസങ്ങളോളമായി ഗുണ്ടാ സംഘത്തിലെ നേതൃത്വത്തിൽ പെൺവാണിഭ പ്രവർത്തനങ്ങൾ നടന്നിരുന്നതായി പോലീസ് പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാട്ടുകാരുടെ നിരന്തര പരാതിയെ തുടർന്നാണ് പോലീസ് ഇവിടെ പരിശോധന നടത്തിയത്. രാത്രികാലങ്ങളിൽ വിലകൂടിയ വാഹനങ്ങളിൽ സ്ത്രീകളടക്കമുള്ളവർ ഇവിടെ എത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. വീര്യം കൂടിയ ലഹരി അടക്കമുള്ള മരുന്നുകൾ ഇവിടെ എത്തിച്ച വിതരണം ചെയ്തിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. ഇത് തുടർന്നാണ് രാത്രി വൈകി പോലീസ് സംഘത്തിൻറെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. എന്നാൽ ഇവിടെ നിന്നും കൂടുതൽ ലഹരി മരുന്നുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിലവിൽ പോലീസ് സംഘം കണ്ടെത്തിയ മൂന്നു സ്ത്രീകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇവരുടെ മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ ഫോണുകളിലേക്ക് വന്ന കോളുകളുടെ വിശദാംശങ്ങൾ അടക്കം ശേഖരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

Hot Topics

Related Articles