കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വിവിധ പോക്‌സോ കേസുകളിലായി ക്ഷേത്ര പൂജാരി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. എറണാകുളം മേത്തല സ്വദേശിയും പൂജാരിയുമായ എം സജി (55), ആയഞ്ചേരി സ്വദേശി കുഞ്ഞിസൂപ്പി, തിരുവള്ളൂര്‍ താഴെ തട്ടാറത്ത് ഇബ്രാഹിം (54) എന്നിവരെയാണ് വടകര പൊലീസ് പിടികൂടിയത്.
അഞ്ച് വയസ്സുകാരനെ പീഡിപ്പിച്ച കേസിലാണ് സജിക്കെതിരെയുള്ള നടപടി. ദര്‍ശനത്തിന് എത്തിയ കുട്ടിയെ ക്ഷേത്രപരിസരത്ത് വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ പൂജാരിയായി നിന്നിരുന്ന ഇയാള്‍ അടുത്തിടെയാണ് വടകരയില്‍ എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒന്‍പത് വയസ്സുകാരനെ വാടക സ്റ്റോറില്‍ എത്തിച്ച് പീഡിപ്പിച്ച സംഭവത്തിലാണ് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തത്. വടകര ഗവണ്‍മെന്റ് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയരാക്കിയ മൂന്ന് പേരെയും പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.