തിരുവനന്തപുരത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; തമിഴ്നാട് സ്വദേശിയായ ബന്ധു റിമാൻഡിൽ

തിരുവനന്തപുരം : 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധു അറസ്റ്റില്‍. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് തമിഴ്‌നാട് കൂടംകുളം സ്വദേശിയായ ഷാജിയാണ് ആറ്റിന്‍കര പള്ളിയ്‌ക്ക് സമീപത്തുനിന്ന് തിരുവല്ലം പൊലീസിന്‍റെ പിടിയിലായത്. ഇയാള്‍ പെണ്‍കുട്ടിയെ വണ്ടിത്തടത്തുവച്ചും കൂടംകുളത്തുള്ള പ്രതിയുടെ വീട്ടില്‍ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി.

Advertisements

പൂന്തുറ സ്വദേശിയായ മാതാവിന്‍റെ ബന്ധുവായ പ്രതി മാതാവിന്‍റെ വാടകവീട്ടില്‍ താമസിക്കാനെത്തിയ കാലയളവിലാണ് കുട്ടിയെ പീഡിപ്പിച്ചിരുന്നത്. കൂടാതെ കുട്ടിയെ തമിഴ്‌നാട്ടിലുള്ള പ്രതിയുടെ വീട്ടില്‍ നില്‍ക്കുന്നതിനായി പോയ സമയത്തും പീഡിപ്പിച്ചിരുന്നതായി കുട്ടി മൊഴിനല്‍കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൂന്തുറ പൊലീസ് രജിസ്റ്റര്‍ ചെയ്ത് തിരുവല്ലം പൊലീസ് സ്റ്റേഷനിലേയ്ക്ക് ട്രാന്‍സ്‌ഫര്‍ ചെയ്ത കേസില്‍ കഴിഞ്ഞ 15 ദിവസമായി പ്രതിയെ അന്വേഷിച്ചെങ്കിലും പ്രതി തമിഴ്‌നാട്ടിലുള്ള വീട്ടില്‍ നിന്നും ഒളിവില്‍ മാറി താമസിക്കുകയായിരുന്നു.

തിരുവല്ലം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സുരേഷ് വി നായരുടെ നേതൃത്വത്തില്‍ എ.എസ്.ഐ പ്രിയദേവ്, സി.പി.ഒമാരായ ഷിജു, വിനയകുമാര്‍, രമ, എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.