പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; തിരുവനന്തപുരം അരുമാനൂർ സ്വദേശിയായ പ്രതിയ്ക്കു 18 വർഷം കഠിനതടവ്

തിരുവനനന്തപുരം: പോക്‌സോ കേസിലെ പ്രതിയ്ക്ക് 18 വർഷം കഠിനതടവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ 18 വർഷം കഠിനതടവിനു ശിക്ഷിച്ച് നെയ്യാറ്റിൻകര പോക്‌സോ കോടതി.
അരുമാനൂർ നയിനാർ ക്ഷേത്രത്തിനു സമീപം മണലിത്തോട്ടം വീട്ടിൽ ജിനുദാസി(38)നെയാണ് പോക്‌സോ കേസുകൾക്കായുള്ള നെയ്യാറ്റിൻകര ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി വി. ഉദയകുമാർ ശിക്ഷിച്ചത്.

Advertisements

2013 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം. നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മൂമ്മയെ പെൺകുട്ടിയാണ് പരിചരിച്ചിരുന്നത്. ഇവിടെവെച്ചാണ് പ്രതി പെൺകുട്ടിയുമായി അടുപ്പത്തിലായത്. തുടർന്ന് വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗർഭിണിയായ പെൺകുട്ടിയെ പ്രതി പിന്നീട് ഉപേക്ഷിച്ചു. നെയ്യാറ്റിൻകര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ ജിനുദാസിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.