ചിറ്റാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച കേസിൽ കാമുകനായ ബന്ധു പിടിയിൽ. ചിറ്റാർ കാരികയം കൊടുമുടി ഇലവുങ്കൽ ശശാങ്കൻ മകൻ ശരത്തി( 21) നെയാണ് ചിറ്റാർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ രാജേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുമായി പ്രണയത്തിലായ ഇയാൾ 2020 ജൂൺ 19 മുതൽ ഫെബ്രുവരി രണ്ടു വരെയുള്ള സമയത്തിനിടെ പെൺകുട്ടിയുടെ വീട്ടിലെത്തുകയും, കുട്ടിയെ പലതവണയായി പീഡിപ്പിക്കുകയുമായിരുന്നു. ഫെബ്രുവരി 27 ന് വൈകിട്ടാണ് പരാതി ചിറ്റാർ പൊലീസിന്റെ പക്കൽ എത്തുന്നത്. തുടർന്നു, ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നു, പ്രതിയെ കണ്ടെത്തിയ പൊലീസ് സംഘം, പ്രതിയെ പിടികൂടുകയായിരുന്നു. എസ് ഐ മാരായ സുരേഷ് കുമാർ, സുരേഷ് പണിക്കർ, എസ് സി പി ഓ അൻസർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.