ജോലിവാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ചു; തൊടുപുഴയിൽ ആറു പേർ അറസ്റ്റിൽ

തൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ തൊടുപുഴയിൽ ആറ് പേർ അറസ്റ്റിൽ. പെൺകുട്ടിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മുതലെടുത്തായിരുന്നു പീഡനം. ഇടനിലക്കാരനടക്കമുള്ള പ്രതികളാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisements

പിതാവ് ചെറുപ്പത്തിലേ ഉപേക്ഷിച്ച് പോയ പെൺകുട്ടിയും രോഗിയായ മാതാവും ഒറ്റക്കാണ് താമസം. കേസിലെ ഇടനിലക്കാരനായ ബേബിക്ക് ഇവരുടെ നിർധനാവസ്ഥ അറിയാമായിരുന്നു. ഇക്കാര്യം മുതലെടുത്ത് ജോലി തരാമെന്ന് തെറ്റിദ്ധരിപ്പിച്ച് ബേബി പരിചയപ്പെടുത്തിയ തങ്കച്ചനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഒരു വർഷത്തോളമായി പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചും ചൂഷണം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബേബിക്ക് പുറമേ കോടിക്കുളം സ്വദേശി ചാക്കോ, ഇടവെട്ടി സ്വദേശി ബിനു, വെള്ളാരംകല്ല് സ്വദേശി സജീവ്, കോട്ടയം രാമപുരം സ്വദേശി തങ്കച്ചൻ, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജോൺസൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും വൻ തുക വാങ്ങിയ ശേഷമാണ് കുട്ടിയെ കൈമാറിയത്.

കഴിഞ്ഞ ദിവസം കുട്ടിക്ക് വയറ് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് അഞ്ച് മാസം ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. ആശുപത്രി അധികൃതർ വിവരം ചൈൽഡ് ലൈനും തുടർന്ന് തൊടുപുഴ പൊലീസിനും നൽകി. കേസിൽ ഇനിയും കൂടുതൽ പ്രതികൾ പിടിയിലാവാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

ബന്ധുവായ പതിനഞ്ചുകാരനെ ക്വാർട്ടേഴ്‌സിലേയ്ക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചു; 24 കാരിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ബന്ധുവായ പതിനഞ്ചുവയസുകാരനെ രാത്രി ക്വാർട്ടേഴ്‌സിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച സംഭവത്തിൽ യുവതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. മലപ്പുറം തിരൂർ സ്വദേശിനി സുനിഷ(24)യുടെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് നസീറ തള്ളിയത്. ബന്ധുവായ പതിനഞ്ചുകാരനായ ആൺകുട്ടിയെയാണ് യുവതി പീഡനത്തിനിരയാക്കിയത്.

കേസിൽ റിമാന്റിൽ കഴിയുന്ന ഇരുപത്തിനാലുകാരിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതിയാണ് തള്ളിയത്. യുവതി നേരത്തെ ജോലി ചെയ്തിരുന്ന തിരൂരിലെ ക്ലിനിക്കിലുള്ള ഡോക്ടർ മണ്ണാർക്കാട് ടെമ്ബിൾ റോഡ് അരകുറുശി ചെറുകാട് മോഹൻദാസാണ് കേസിലെ രണ്ടാം പ്രതി.

2021 സെപ്റ്റംബർ 17ന് ബന്ധുകൂടിയായ യുവതി കുട്ടിയെ തന്റെ ക്വാർട്ടേഴ്‌സിലേക്ക് വിളിച്ചു വരുത്തി രാത്രി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 20ന് കുട്ടിയെ മാതാപിതാക്കളുടെ സമ്മതം കൂടാതെ അങ്ങാടിപ്പുറത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയും രണ്ടാം പ്രതിയുടെ കാറിൽ പാലക്കാട് ജില്ലയിലെ അഗളി കള്ളമലയിലെ ലോഡ്ജിൽ കൊണ്ടു പോയി പീഡനത്തിന് വിധേയനാക്കിയെന്നും പരാതിയുണ്ട്.

കുട്ടി തന്റെ ബന്ധുവിനോട് പീഡന വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2021 ഫെബ്രുവരി 11ന് മലപ്പുറം ചൈൽഡ് ലൈൻ കേസ്സെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു. 2022 മാർച്ച് അഞ്ചിനാണ് യുവതിയെയും ഡോക്ടറെയും പൊലീസ് അറസ്റ്റ് ചെയ്തത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.