കേസ് പിൻവലിക്കാൻ കുട്ടാക്കിയില്ല ; പട്ടാപ്പകൽ 19കാരിയായ അതിജീവിതയെ പീഡനക്കേസ് പ്രതികള്‍ വെട്ടിക്കൊന്നു

കൗസാംബി: പട്ടാപ്പകൽ 19കാരിയായ അതിജീവിതയെ പീഡനക്കേസ് പ്രതികള്‍ വെട്ടിക്കൊന്നു. ഉത്തർപ്രദേശിലെ കൗസാംബി ജില്ലയിലെ മഹേവാ​ഗട്ടിൽ ഇന്നലെയാണ് സംഭവം. പെൺകുട്ടിയെ പീഡിപ്പിച്ചയാളും സഹോദരനും ചേർന്നാണ് കൊടുംക്രൂര കൃത്യം നടത്തിയത്. അശോക്, പവന്‍ നിഷാദ് എന്നിവരാണ് ക്രൂരമായ കൊലപാതകത്തിന് പിന്നിൽ.

Advertisements

ഇവർ ഗ്രാമവാസികള്‍ നോക്കി നിൽക്കുമ്പോള്‍ കൈക്കോടാലി ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. പവന്‍ നിഷാദ് 19കാരിയെ മൂന്ന് വർഷങ്ങള്‍ക്ക് മുന്‍പ് പീഡിപ്പിച്ചിരുന്നു. പ്രായ പൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് പല രീതിയിൽ 19കാരിയെ അപമാനിക്കുന്നത് ഇയാളുടെ രീതിയായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സുഹൃത്തുക്കളോടൊപ്പമുള്ള ഇത്തരം അപമാനിക്കലിനും ഭീഷണിപ്പെടുത്തലിനും വഴങ്ങാതെ വന്നതോടെയാണ് 19കാരിയെ അതിക്രൂരമായി കൊന്നത്. പാടത്ത് നിന്ന് കാലികളുമായി മടങ്ങുകയായിരുന്ന 19കാരിയെ പിന്തുടർന്ന് ഗ്രാമത്തിലെ ഏറെ ദുരം ഓടിച്ച ശേഷം ഗ്രാമവാസികളുടെ മുന്നിലിട്ട് വെട്ടിക്കൂട്ടുകയായിരുന്നു.

നേരത്തെ മറ്റൊരു കൊലപാതക കേസിലെ പ്രതിയാണ് പവന്റെ സഹോദരന്‍ അശോക്.

രണ്ട് ദിവസങ്ങള്‍ക്ക് മുൻപാണ് ഇയാള്‍ ഒരു യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. കൊലപാതകത്തിന് പിന്നാലെ സഹോദരന്മാർ ഒളിവിൽ പോയിരിക്കുകയാണ്. 

Hot Topics

Related Articles