കൊച്ചി: ഫ്ലാറ്റില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത കേസില്‍ രണ്ടാംപ്രതിയായ റാപ്പ് ഗായകൻ വേടന്റെ (ഹിരണ്‍ദാസ് മുരളി) കൈയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സ്വർണമാലയും മൊബൈല്‍ ഫോണും പൊലീസ് തിരികെനല്‍കി.ഹില്‍പാലസ് സ്റ്റേഷനില്‍ നിന്ന് ഇന്നലെ വേടന്റെ മാനേജർ ഇവ ഏറ്റുവാങ്ങി. സ്ഥലത്ത് ഇല്ലാത്തതിനാല്‍ മാനേജരുടെ കൈവശം ഏല്‍പ്പിക്കണമെന്ന് വേടൻ അധികാരപ്പെടുത്തിയ കത്തുമായാണ് ഇദ്ദേഹം എത്തിയത്. പൊലീസ് വേടനുമായി ഫോണില്‍ സംസാരിച്ചശേഷം നിയമപരമായി കൈമാറുകയായിരുന്നു.
പിടിച്ചെടുത്ത ഫോണുകളില്‍ നിന്ന് ലഹരിയിടപാട് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഒന്നാംപ്രതിയായ തിരുവനന്തപുരം സ്വദേശിയടക്കമുള്ള എട്ടുപേർ മൊബൈല്‍ഫോണുകള്‍ വെള്ളിയാഴ്ച ഏറ്റുവാങ്ങിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏപ്രില്‍ 27ന് രാവിലെ 11ന് തൃപ്പൂണിത്തുറ എരൂർ കണിയാമ്ബുഴ റോഡിലെ സ്വാസ് ഫ്ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് ആറുഗ്രാം കഞ്ചാവ് കണ്ടെടുത്തത്. സംഭവത്തില്‍ തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശിയായ വേടനെയും മ്യൂസിക് ബാൻഡിലെ അംഗങ്ങളായ എട്ടുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.