ബലാത്സംഗക്കേസിൽ നിന്നും രക്ഷപെടാൻ വെട്ടിയാരുടെ അറ്റകൈ: ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി; അപേക്ഷ ഇന്നു പരിഗണിക്കും

കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ വ്ളോഗർ ശ്രീകാന്ത് വെട്ടിയാർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊച്ചിയിലെ ഫ്ളാറ്റിൽ വെച്ചും ഹോട്ടലിൽ വെച്ചും ശ്രീകാന്ത് വെട്ടിയാർ പീഡിപ്പിച്ചെന്നാണ് കേസ്. എന്നാൽ ബലാത്സംഗ ആരോപണം നിലനിൽക്കില്ലെന്നും യുവതി തന്റെ അടുത്ത സുഹൃത്തായിരുന്നു എന്നുമാണ് ഹർജിക്കാരന്റെ വാദം.

Advertisements

യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് യുവതി പൊലീസിൽ നൽകിയ പരാതി. ആദ്യം ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തൽ നടത്തുകയും പിന്നീട് പൊലീസിനെ സമീപിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ പോയി.

Hot Topics

Related Articles