ന്യൂഡല്‍ഹി: സൈബർ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സംരംഭമായ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിന്റെ (I4C) ദേശീയ ബ്രാൻഡ് അംബാസഡറായി ജനപ്രിയ നടി രശ്മിക മന്ദാനയെ നിയമിച്ചു. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും ഡിജിറ്റല്‍ സുരക്ഷയെക്കുറിച്ചും അവബോധം വളർത്തുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ രൂപീകരിച്ച സംവിധാനമാണ് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ (I4C).
ഏകോപിപ്പിച്ചും സമഗ്രമായും സൈബർ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി നിയമ നിർവ്വഹണ ഏജൻസികള്‍ക്ക് ഒരു ചട്ടക്കൂടും വ്യവസ്ഥയും നല്‍കുന്നതിനാണ് I4C സ്ഥാപിച്ചത്. കഴിഞ്ഞ വർഷം, ഇൻ്റർനെറ്റില്‍ പോസ്റ്റ് ചെയ്യപ്പെട്ട ഒരു ഡീപ്ഫേക്ക് വീഡിയോയുടെ ഇരയായിരുന്നു രശ്മിക മന്ദാന. ഇത് ഡിജിറ്റല്‍ സുരക്ഷയെക്കുറിച്ചുള്ള വിശാലമായ ചർച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. തനിക്ക് വ്യക്തിപരമായുണ്ടായ ദുരനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈൻ വഞ്ചന, ഡീപ്ഫേക്കുകള്‍, സൈബർ ഭീഷണിപ്പെടുത്തല്‍, ആക്രമണം, ക്ഷുദ്രമായ എഐ ഉള്ളടക്കം എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വരികയാണ് രശ്മിക ഇപ്പോള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇൻസ്റ്റാഗ്രാമില്‍ 44.2 ദശലക്ഷം ഫോളോവേഴ്‌സും എക്‌സില്‍ 4.9 ദശലക്ഷം ഫോളോവേഴ്‌സും താരത്തിനുണ്ട്. സൈബർ കുറ്റകൃത്യം ലോകമെമ്ബാടുമുള്ള വ്യക്തികളെയും ബിസിനസുകളെയും കമ്മ്യൂണിറ്റികളെയും ബാധിക്കുന്ന അപകടകരവും വ്യാപകവുമായ ഭീഷണിയാണ്. ഇത് നേരിട്ട് അനുഭവിച്ച ഒരാളെന്ന നിലയില്‍, ഈ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും നല്ല മാറ്റത്തിന് സൈബർ സുരക്ഷയുടെ സന്ദേശം പ്രോത്സാഹിപ്പിക്കുന്നതിനും ഞാൻ പ്രതിജ്ഞാബദ്ധയാണ്. ഈ ഭീഷണികളെ ചെറുക്കുന്നതിനും നമ്മുടെ ഡിജിറ്റല്‍ ഇടങ്ങള്‍ സംരക്ഷിക്കുന്നതിനും നമ്മള്‍ ഒന്നിക്കേണ്ടത് നിർണായകമാണ്.” തന്റെ പുതിയ റോളിനെക്കുറിച്ച് രശ്മിക പ്രതിബദ്ധത പ്രകടിപ്പിച്ചു.