രത്തൻ ടാറ്റ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്; ഔദ്യോഗിക പ്രതികരണം പുറത്ത് വിടാതെ കുടുംബാംഗങ്ങൾ

ന്യൂഡൽഹി: വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് ചെയർമാനുമായ രത്തൻ ടാറ്റ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ. മുംബയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് സംബന്ധിച്ച് വിവരങ്ങൾ നേരിട്ട് അറിയാവുന്ന വൃത്തങ്ങളിൽ നിന്നാണ് വിവരം ലഭിച്ചതെന്നും റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു.

Advertisements

തിങ്കളാഴ്ച രത്തൻ ടാറ്റ ആശുപത്രിയിൽ പരിശോധനകൾക്കായി പോകുകയും പിന്നീട് ഇതിന്റെ വിവരങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി അറിയിക്കുകയും ചെയ്തിരുന്നു. ആശുപത്രിയിൽ പോയത് പതിവ് മെഡിക്കൽ പരിശോധനകളുടെ ഭാഗമാണെന്നും തനിക്ക് പ്രായ സംബന്ധമായ പ്രശ്നങ്ങൾ മാത്രമേ ഉള്ളൂവെന്നും 86കാരനായ രത്തൻ ടാറ്റ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന റിപ്പോർട്ടുകൾ വരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തന്റെ ആരോഗ്യനില സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവന്ന പ്രസ്താവനയിൽ പറഞ്ഞിരുന്നു. ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച് പുറത്ത് വന്ന റിപ്പോർട്ടുകളെ കുറിച്ച് ടാറ്റ ഗ്രൂപ്പ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Hot Topics

Related Articles