മുംബൈ: ഇന്ത്യയുടെ വ്യവസായ വളർച്ചയുടെ മുഖം തന്നെ മാറ്റി മറിച്ച വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ടാറ്റ സൺസിന്റെ മുൻ ചെയർമാനായിരുന്നു. 21 വർഷമായി ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായി പ്രവർത്തിച്ചു. പത്മഭൂഷണും, പത്മശ്രീയും നേടിയിട്ടുണ്ട്. സമ്പത്തിന്റെ പാതിയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി അദ്ദേഹം മാറ്റി വച്ചു.1962 ൽ ടാറ്റാ ഗ്രൂപ്പിൽ ചേർന്നു. 1991 ൽ ടാറ്റ ഗ്രൂപ്പ് ചെയർമാനായി. കാർ നിർമ്മാണത്തിൽ വിപ്ലവം സൃഷ്ടിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും ഇദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു.
Advertisements