കോട്ടയം: പതിറ്റാണ്ടുകളായി കേരളത്തിൻ്റെ അഭിമാനമായ പൊതുവിതരണ സമ്പ്രദായം ഇന്ന് പ്രതിസന്ധിയുടെ വക്കിലാണെന്നുംജനങ്ങളോട് പ്രതിബദ്ധതയുള്ളസർക്കാർ അടിയന്തരമായിഇക്കാര്യത്തിൽ പരിഹാരം ഉണ്ടാക്കണമെന്ന്ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ്ജോണി നെല്ലൂർ ആവശ്യപ്പെട്ടു.കോട്ടയം താലൂക്ക് സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. സാമൂഹ്യ പ്രതിബദ്ധതയോടെജോലി ചെയ്യുന്ന ഒരുസമൂഹമെന്ന നിലയിൽറേഷൻ വ്യാപാരികളോട് സർക്കാർ നീതി പുലർത്തി കൊണ്ട് ആറ് വർഷമായി തുടരുന്ന വേതന പാക്കേജ് പുതുക്കി നിശ്ചയിക്കണം.
താലൂക്ക് പ്രസിഡൻ്റ് ലിയാക്കത്ത് ഉസ്മാൻഅധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ കെ.കെ. ശിശുപാലൻഇ. ശ്രീജൻ ,ജില്ലാ പ്രസിഡൻ്റ് ബാബു ചെറിയാൻഭാരവാഹികളായ സന്തോഷ് കുമാർ ജിമ്മി തോമസ് , രാജു പി കുര്യൻ,ദിലിപ് കുമാർ, സഖറിയ കുര്യൻ, അരവിന്ദ് പി.ആർ എന്നിവർ പ്രസംഗിച്ചു.