റേഷൻ വിതരണത്തിലെ അപാകത; കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി

അയ്മനം: റേഷൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കുക, റേഷൻ വിതരണ സമയം പുനഃക്രമീകരിക്കുക, റേഷൻ വിതരണം കുറ്റമറ്റ രീതിയിൽ പുനഃസ്ഥാപിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ പി സി സി ആഹ്വാന പ്രകാരം അയ്മനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിപ്പിലെ റേഷൻ കടയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. കെ പി സി സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ധർണ്ണ ഉദ്ഘാടനം ചെയ്തു. 

Advertisements

മണ്ഡലം പ്രസിഡന്റ് ജയ്‌മോൻ കരീമഠം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബിജു മാന്താറ്റിൽ, സുമ പ്രകാശ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി രാജുമോൻ വി കെ, രാജേഷ് പതിമറ്റം, രാജീവ് കെ സി, ജേക്കബ്‌കുട്ടി ഏലിയാസ്, അയ്മനം ചെല്ലപ്പൻ, ജോസ് മാത്യു, ജോസ് പരുത്തിക്കാട്ടിൽ, കുഞ്ഞുമോൻ പള്ളിക്കണ്ടം, ലാവണ്യ എസ്, ആഷ്‌മി ബിനു, എൻ. ഇ. ബാബു, പത്രോസ് തെക്കേക്കരി എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.