ബ്രഹ്മമംഗലം . സെർവർ തകരാർ പരിഹരിക്കുന്നതിനു പകരം റേഷൻ കടകൾ അടച്ചിട്ടു കൊണ്ട് ജനങ്ങളെ ദുരിതത്തിലാക്കുന്ന സർക്കാർ നടപടികളിൽ പ്രതിഷേധിച്ചു കൊണ്ട് കോൺഗ്രസ് ചെമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബ്രഹ്മമംഗലം ഔട്ട് പോസ്റ്റിന് പടിഞ്ഞാറുവശം പ്രവർത്തിക്കന്ന റേഷൻ കടയ്ക്ക് മുന്നിൽ ധർണ്ണ സമരം നടത്തി.
കോൺഗ്രസ് ചെമ്പ് മണ്ഡലം പ്രസിഡന്റ് പി.വി.സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന ധർണ്ണ സമരം ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.പ്രസാദ് ഉദ്ഘാടനം ചെയ്തു. പി.കെ.ദിനേശൻ, എസ്.ജയപ്രകാശ്, റെജിമേച്ചേരി, കെ.കെ.കൃഷ്ണകുമാർ, ലയചന്ദ്രൻ, കെ.ഡി.സന്തോഷ്കുമാർ, എ.എം.സോമൻ, ശശികുമാർ, രവി, എം.ടി.രവീന്ദ്രൻ, തുടങ്ങിയവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോൺഗ്രസ് ചെമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബ്രഹ്മമംഗലം ഔട്ട് പോസ്റ്റിന് പടിഞ്ഞാറുവശം പ്രവർത്തിക്കന്ന റേഷൻ കടയ്ക്ക് മുന്നിൽ നടന്ന ധർണ്ണ സമരം ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.