റേഷൻ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക; റേഷൻകടകൾ അടച്ചിട്ട് സംസ്ഥാനവ്യാപക സമരവുമായി റേഷൻകട ഉടമകളുടെ സംഘടന

കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് റേഷൻ കടകള്‍ അടച്ചിട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് പ്രഖ്യാപിച്ച്‌ റേഷൻ കട ഉടമകളുടെ സംഘടന. ജൂലൈ എട്ട്, ഒമ്ബത് തീയതികളില്‍ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കാനാണ് റേഷൻ വിതരണക്കാരുടെ തീരുമാനം. ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും അടച്ചിട്ട് തിരുവനന്തപുരത്ത് രാപ്പകല്‍ സമരം നടത്തും. കേന്ദ്ര, കേരള സർക്കാറുകള്‍ റേഷൻ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക, 2018 ലെ റേഷൻ വ്യാപാരി വേതനപാക്കേജ് കാലാനുസൃതമായി പരിഷ്ക്കരിക്കുക, കിറ്റ് കമ്മീഷൻ കോടതി വിധി മാനിച്ചുകൊണ്ട് എല്ലാ വ്യാപാരികള്‍ക്കും നല്‍കുക, തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് സമരം.

Advertisements

Hot Topics

Related Articles