തിരുവനന്തപുരം: റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവി. മന്ത്രിസഭാ യോഗം ചേർന്നാണ് ഇതു സംബന്ധിച്ചു തീരുമാനം എടുത്തത്. കേന്ദ്ര സർക്കാരിന്റെ എസ്.പി.ജി അടക്കമുള്ള വകുപ്പുകളുടെ ചുമതലയാണ് ഇദ്ദേഹം ഇപ്പോൾ വഹിക്കുന്നത്. 1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. സംസ്ഥാന പൊലീസ് മേധാവി ഡോ.ഷേയ്ക്ക് ദേർവേസ് സാഹിബ് ഇന്ന് വിരമിക്കാൻ ഇരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംസ്ഥാന പൊലീസ് മേധാവിയായി ഇദ്ദേഹത്തെ നിയമിച്ചത്. ആന്ദ്ര പ്രദേശ് സ്വദേശിയാണ്. ക്യാബിനറ്റ് സെക്രട്ടറിയേറ്റിൽ സെക്യൂരിറ്റി ഓഫിസറാണ് ഇപ്പോൾ ഇദ്ദേഹം.
Advertisements