കോട്ടയം: ഈ വർഷത്തെ വായനാപക്ഷാചാരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് വാഴൂർ ഗവൺമെന്റ് ഹൈസ്‌കൂളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പക്ഷാചരണം ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ നേതാക്കളായ പി.എൻ. പണിക്കരുടെ ജന്മദിനമായ ജൂൺ 19ന് ആരംഭിച്ച് ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലൈ ഏഴിന് അവസാനിക്കുന്ന രീതിയിലാണ് ഈ വർഷത്തെ വായനാപക്ഷാചരണം സംഘടിപ്പിക്കുന്നത്. ജില്ലാ ലൈബ്രറി കൗൺസിലിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് വായനാപക്ഷാചരണം സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ. ജോർജ് ആധ്യക്ഷം വഹിക്കും. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. പി.കെ. ഹരികുമാർ മുഖ്യപ്രഭാഷണം നടത്തും. വാഴൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി വായനാ പക്ഷാചരണ സന്ദേശം നൽകും. സ്‌കൂൾ ലൈബ്രറിക്കുള്ള പുസ്തക കൈമാറ്റം വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി നിർവഹിക്കും.
ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി.കെ. കരുണാകരൻ പി.എൻ. പണിക്കർ അനുസ്മരണം നടത്തും. കുമാരി അക്ഷരലഷ്മി അരുൺ വായനാ അനുഭവം പങ്കുവയ്ക്കും. വാഴൂർ ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള, വാഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സേതുലക്ഷ്മി, ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ്‌കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ, പൊതുവിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ കോഡിനേറ്റർ പി.ജി.എം. നായർ സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗങ്ങളായ പെൻകുന്നം സെയ്ത്, സി.എം. മാത്യൂ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. എൻ. ചന്ദ്രബാബു, ലൈബ്രറി കൗൺസിൽ ഭാരവാഹികളായ ബി. ഹരികൃഷ്ണൻ, എൻ.ഡി. ശിവൻ, ജെയിംസ് വർഗീസ്, ഇ.എൻ. വാസു, ബിജു ഏബ്രഹാം, എ.വി. പ്രതീഷ്, അനിൽ വേഗ, ഹെഡ്മാസ്റ്റർ ഇൻ ചാർജ് ലാൽ വർഗീസ്, പി.ടി.എ. പ്രസിഡന്റ് സുധീഷ് വെള്ളാപ്പളി എന്നിവർ പ്രസംഗിക്കും.