ഈരാറ്റുപേട്ട: മുസ്ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെ ആഭിമുഖ്യത്തിൽ വായനമാസാചരണത്തിന്റെ ഭാഗമായി ആരംഭിച്ച നൂതന വായന പരിപോഷണ പദ്ധതിയാണ് ” വായനപ്രിയം ” . ചെറുപ്പത്തിലെ തന്നെ കുട്ടികളെ വായനയിലേക്ക് നയിക്കുന്നതിന് ഈ രാറ്റുപേട്ടയിലെ വിവിധ എൽ.പി സ്കൂളുകൾക്ക് ആകർഷകമായ പുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്തു. അരുവിത്തുറ സെന്റ് മേരീസ് എൽ.പി സ്കൂളിൽ പുസ്തകങ്ങൾ എത്തിച്ചു നൽകിക്കൊണ്ട് ഹെഡ് മിസ്ട്രസ് ലീന എം.പി പദ്ധതി ഉദ്ഘാടനം ചെയ്തു . ഹെഡ് മാസ്റ്റർ ബിജു മോനും കുട്ടികളും ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. അദ്ധ്യാപകരായ എം.എഫ് അബ്ദുൽ ഖാദർ,മുഹമ്മദ് ലൈസൽ , മാഹീൻ.സി.എച്ച് എന്നിവർ സംസാരിച്ചു. കടുവാ മുഴി പി.എം.എസ് എ പിടി എം എൽ പി എസ് ഗവ: മുസ്ലീം എൽ.പി എസ് എന്നീ വിദ്യാലയങ്ങൾക്കും പുസ്തകങ്ങൾ എത്തിച്ചു നൽകി.
ഫോട്ടോ അടിക്കുറിപ്പ്.
ഈരാറ്റുപേട്ട മുസ്ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ വായന മാസാചരണത്തിന്റെ ഭാഗമായി ആരംഭിച്ച വായന പ്രിയം പദ്ധതി അരുവിത്തുറ സെന്റ് മേരീസ് സ്കൂളിന് സൗജന്യ പുസ്തക ങ്ങൾ എത്തിച്ചു നൽകിക്കൊണ്ട് ഹെഡ് മിസ്സ് എം.പി ലീന ഉദ്ഘാടനം ചെയ്തു.
വായനപ്രിയം
വായന പരിപോഷണ പദ്ധതി.
Advertisements