പത്തനംതിട്ട: തുലാവര്‍ഷ സീസണ്‍ അവസാനിക്കാന്‍ ഒരു മാസം ബാക്കി നില്‍ക്കെ രാജ്യത്ത് ഏറ്റവും കൂടുതല്‍ മഴ പെയ്ത ജില്ലയെന്ന റെക്കോര്‍ഡ് പത്തനംതിട്ട സ്വന്തമാക്കി. 1619.4 മിമീ മഴയാണ് പത്തനംതിട്ട ജില്ലയില്‍ തുലാവര്‍ഷ സീസണില്‍ (2021 ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 30 ) ഇതുവരെ ചെയ്തത്. രണ്ടാം സ്ഥാനം പുതുച്ചേരിയിലെ കാരയ്ക്കലിന് ; 1445.6 മിമീ. മൂന്നാം സ്ഥാനം പുതുച്ചേരി ജില്ലക്ക് (1419.4 മിമീ).
തുലാവര്‍ഷക്കാലത്ത് രാജ്യത്ത് 100 സെമീ – ല്‍ കൂടുതല്‍ മഴ ലഭിച്ച ജില്ലകള്‍
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്തനംതിട്ട : 161.94 സെമീ
കാരയ്ക്കല്‍(പുതുച്ചേരി): 144.56
പുതുച്ചേരി: 141.94
കൊല്ലം: 124.05
ഇടുക്കി: 118.73
ചെന്നൈ: 115.02
ചെങ്കല്‍പേട്ട: 114.95
നാഗപട്ടണം: 114.06
വില്ലുപുരം: 113.82
കോട്ടയം: 113.44
കുടലൂര്‍: 109.99
മൈലാടുംതുറ: 103.78
കേരളം:തുലാവര്‍ഷ സീസണിലെ മഴ
2021 October 1- November 30
(ലഭിച്ച മഴ, അധികമഴ%)
കേരളം: 984 മിമീ (115%)
കാസര്‍കോട്: 801.6 (146%)
കണ്ണൂര്‍: 843.6 (140%)
വയനാട്: 554.6 (78%)
കോഴിക്കോട്: 999.1( 137%)
മലപ്പുറം: 806.7 (76%)
പാലക്കാട്: 780.4 (105%)
തൃശൂര്‍: 923.7 (91%)
എറണാകുളം: 971.3 (103%)
ഇടുക്കി: 1187.3 (126%)
കോട്ടയം: 1134.4 (129%)
ആലപ്പുഴ: 907.6(69%)
പത്തനംതിട്ട: 1619.14 (193%)
കൊല്ലം: 1240.5 (113%)
തിരുവനന്തപുരം: 967.6 ( 98%)