റെഡ് അലര്‍ട്ട് പിന്‍വലിച്ചെങ്കിലും  കുളിക്കാനോ മീന്‍പിടിക്കാനോ വെള്ളത്തില്‍ ഇറങ്ങരുത് ; ജാഗ്രത നിർദ്ദേശവുമായി പൊലീസ്

കോട്ടയം : ജില്ലയില്‍ മൂന്ന് ദിവസത്തിനിടെ പ്രളയജലത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചതോടെ ജാഗ്രതാ നിര്‍ദേശവുമായി ജില്ലാ പൊലീസ് .റെഡ് അലര്‍ട്ട് പിന്‍വലിച്ചെങ്കിലും ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ കുട്ടികളോ മുതിര്‍ന്നവരോ കുളിക്കാനോ മീന്‍പിടിക്കാനോ വെള്ളത്തില്‍ ഇറങ്ങരുതെന്നാണ് പ്രധാന നിര്‍ദേശം.

Advertisements

പ്രളയ ജലത്തില്‍ ഒഴുകി വരുന്ന സാധനങ്ങള്‍ പിടിക്കുന്നതിനിടെ കൂട്ടിക്കലില്‍ ഒരാളും കുളിക്കുന്നതിനിടെ മണര്‍കാടും വൈക്കത്തുമായി ഓരോരുത്തര്‍ വീതവും ഇതുവരെ മരിച്ച സാഹചര്യത്തിലാണിത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നദികള്‍ മുറിച്ചുകടക്കാനോ നദികളിലോ മറ്റു ജലാശയങ്ങളിലോ കുളിക്കാനോ മീന്‍ പിടിക്കാനോ പോകരുത്. മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടംകൂടി നില്‍ക്കുകയോ ചെയ്യരുത്. മണ്ണിടിച്ചിലിന് സാദ്ധ്യത ഉള്ളതിനാല്‍ മതിലുകള്‍, കുന്നിന്‍ ചെരിവുകള്‍, മണ്‍തിട്ടകള്‍ എന്നിവിടങ്ങളില്‍ നിന്ന് അകലം പാലിക്കണം. പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ഫോണില്‍ സൂക്ഷിക്കണം.

ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക് പറയുന്നു. 24 മണിക്കൂറും സേവന സജ്ജരായി ജില്ലയിലെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്. സ്‌കൂളുകള്‍ക്ക് അവധിയായതിനാല്‍ മാതാപിതാക്കള്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.