റെഡ് അലർട്ട്; മലപ്പുറം ജില്ലയിൽ ക്വാറി പ്രവർത്തനങ്ങൾ നിരോധനം; ഉത്തരവിറക്കി കളക്ടർ

മലപ്പുറം: അതിശക്തമായ മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. ജില്ലകളിൽ അതീവ ജാഗ്രതവേണമെന്ന നിർദ്ദേശത്തിന്‍റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ ക്വാറികളുടെ പ്രവർത്തനങ്ങൾ നിരോധിച്ച് കളക്ടർ ഉത്തരവിറക്കി. ഇനി ഒരു അറിയപ്പുണ്ടാകുന്നത് വരെ ക്വാറികൾ പ്രവർത്തിപ്പിക്കരുതെന്ന് ജില്ലാ കളക്ടർ വി ആർ വിനോദ് നിർദ്ദേശം നൽകി.

Advertisements

മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും മറ്റും വിനോദസഞ്ചാരം ഒഴിവാക്കണമെന്നും നദീതീരത്ത് താമസിക്കുന്ന എല്ലാവരും പ്രത്യേക ജാഗ്രത പാലിക്കണമെന്നും കളക്ടർ അറിയിച്ചു. വലിയ മഴ പെയ്യുകയാണെങ്കിൽ ബാക്കിക്കയം ഷട്ടർ തുറക്കുന്നതിനാൽ കടലുണ്ടിപ്പുഴ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.  സർക്കാർ വകുപ്പുകളും പൊലീസും നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണം. വൈദ്യുതി ബോർഡും പൊതുമരാമത്ത് വകുപ്പും പഞ്ചായത്ത് തല ദുരന്ത പ്രതികരണ സംഘങ്ങളും ഏത് അടിയന്തരാവസ്ഥയ്ക്കും തയ്യാറായിരിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശക്തമായ മഴയക്ക് സാധ്യതയുള്ളതിനാൽ എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയിൽ യെല്ലോ അലർട്ടാണ്. മലയോരമേഖകളിൽ പ്രത്യേക ശ്രദ്ധ വേണമെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് പ്രഖ്യാപിച്ച മൽസ്യബന്ധന വിലക്ക് തുടരുകയാണ്. 

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അപകടസാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം. 

കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്നതിനാൽ മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും പോലുള്ള സാഹചര്യമുണ്ടാകാനും സാധ്യതയുണ്ട്. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപെപ്പെടാം. മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.