ചെങ്കടലിൽ ബ്രിട്ടീഷ് ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം; 22 ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ;  ക​പ്പ​ൽ ക​ട​ലി​ൽ ഉ​പേ​ക്ഷി​ച്ചു

അബുദാബി: ചെങ്കടലിൽ ബ്രിട്ടൻ ചരക്ക് കപ്പലിന് നേരെ ഹൂതി വിമതരുടെ ആക്രമണം. 22 പേരെ യുഎഇ രക്ഷപ്പെടുത്തി. എഡി പോ​ർ​ട്ട്​​സ്​ ഗ്രൂ​പ്പി​ന്​ കീ​ഴി​ലു​ള്ള ക​പ്പ​ലി​ൽ ​നി​ന്നാണ്​ 22 ജീ​വ​ന​ക്കാ​രെ യു.​എ.​ഇ ര​ക്ഷ​പ്പെ​ടു​ത്തിയത്.

Advertisements

വാ​ണി​ജ്യ ക​പ്പ​ലി​ൽ​ നി​ന്ന്​ അ​പ​ക​ടം സം​ബ​ന്ധി​ച്ച അ​റി​യി​പ്പ്​ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ ക​പ്പ​ലി​ന്​ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന്​ ജീ​വ​ന​ക്കാ​ർ ക​പ്പ​ൽ ക​ട​ലി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ക​പ്പ​ലി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രേ​യും വി​ജ​യ​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യു​നൈ​റ്റ​ഡ്​ കി​ങ്​​ഡം മാ​രി​ടൈം ട്രേ​ഡ്​ ഓ​പ​റേ​ഷ​ൻ​സ്​ അ​ട​ക്ക​മു​ള്ള നാ​വി​ക സം​വി​ധാ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം നടത്തിയത്. യെമനിലെ ഹൂതി വിമതരാണ് കപ്പല്‍ ആക്രമിച്ചത്. കപ്പലിന്റെ സായുധ സുരക്ഷാ സംഘം തിരിച്ചടിച്ചതായാണ് വിവരം. യെമന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തായാണ് ആക്രമണം. മേഖലയിൽ കപ്പലുകൾക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു. 

യെമനിലെ ഹൂതി വിമതരുടെ ആക്രമണങ്ങളും ആഫ്രിക്കൻ ഗ്രൂപ്പുകളുടെ കടൽക്കൊള്ളയും ഉൾപ്പെടെ ചെങ്കടൽ മേഖല നിരവധി ഭീഷണികൾ നേരിടുന്നുണ്ട്. യെമനിലെ ഹൂതി വിമത സംഘം ചെങ്കടലിൽ വീണ്ടും ആക്രമണം തുടങ്ങിയ സാഹചര്യത്തിലാണ് ബ്രിട്ടീഷ് കപ്പലിന് നേരെയുള്ള ആക്രമണം.

Hot Topics

Related Articles