തിരുവനന്തപുരം: ദിയ മോള്‍ക്ക് ജനുവരി 9ന് പത്ത് വയസ് പൂര്‍ത്തിയായി. മാതാപിതാക്കള്‍ക്കൊപ്പം പുത്തനുടുപ്പണിഞ്ഞും കേക്ക് മുറിച്ചും ആഘോഷിക്കേണ്ടിയിരുന്നു പിറന്നാള്‍. പക്ഷേ പ്രിയപ്പെട്ട ദിയമോള് എവിടെയെന്നറിയാതെ കഴിഞ്ഞ ഒമ്പത് വര്‍ഷമായി കണ്ണീര്‍ക്കടലിലാണ് ഈ മാതാപിതാക്കള്‍. അന്വേഷണങ്ങള്‍ ഒരിടത്തുമെത്തിയില്ല.
ഇപ്പോഴിതാ നാടൊന്നാകെ ദിയമോളെ കണ്ടെത്താനുള്ള പ്രയത്നത്തില്‍ അണിചേരുകയാണ്. കണ്ണൂര്‍ ഇരിട്ടി കീഴ്പ്പള്ളി കടത്ത് കോഴിയോട്ട് പാറക്കണ്ണി വീട്ടില്‍ സുഹൈല്‍ ഫാത്തിമത്ത് ദമ്പതികളുടെ മകള്‍ രണ്ടു വയസ്സ് തികയും മുമ്പ് അവരുടെ കണ്മുന്നില് നിന്ന് അപ്രത്യക്ഷയായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരു കൊണ്ടുപോയെന്നോ എവിടെയാണെന്നോ ഇത്രയും വര്‍ഷം അന്വേഷണം നടത്തിയിട്ടും് ഒരു തുമ്പും കിട്ടിയില്ല. 2014 ഓഗസ്റ്റ് എട്ടിന് തോരാ മഴയില്‍ വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന മകളെയാണ് ഒരു നിമിഷം കൊണ്ട് മാതാവിന്റെ കണ്ണൊന്നു തെറ്റിയപ്പോള്‍ കാണാതായത്.
അന്നത്തെ പോലീസ് അന്വേഷണത്തില്‍ കുട്ടി 85 മീറ്റര്‍ അകലെയുള്ള തോട്ടില്‍ ഒലിച്ചു പോയതാകാം എന്ന നിഗമനത്തില്‍ മാത്രമായിരുന്നു പോലീസ് . ആറളം പോലീസ് ആണ് അന്വേഷണം നടത്തിയത്. ഒന്നര വയസ്സ് മാത്രം പ്രായമുള്ള കുട്ടി എങ്ങനെ അടുത്തുള്ള തോട്ടില്‍ നടന്നുപോകുമെന്ന ചോദ്യം ബാക്കിയാവുകയായിരുന്നു.
പിന്നീട്അന്വേഷണത്തില് തൃപ്തിപ്പെടാതെ കോടതിയിലും പോലീസ് സ്റ്റേഷനുമായി കയറിയിറങ്ങി പിതാവ്. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ഐജി നേരിട്ട് അന്വേഷിക്കാന്‍ ഉത്തരവ് ഉണ്ടാവുകയായിരുന്നു. എന്നാല്‍ അതും എവിടെയും എത്തിയില്ല. ഇതിനിടയില്‍ 2014 ഒക്ള്‍ടോബര്‍ രാത്രി പത്തിന് അങ്കമാലി കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ ഒരു സ്ത്രീയുടെയും ഒരു പുരുഷന്റെയും ഒപ്പം മൂന്നു കുട്ടികളില്‍ ദിയ ഫാത്തിമയോട് സാമ്യം തോന്നുന്ന ഒരു കുട്ടിയെ സിസിടിവി ദൃശ്യത്തില്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍ ഈ അന്വേഷണവും പുരോഗമിച്ചില്ല. സാമ്പത്തികമായും മാനസികമായും തളര്‍ന്ന ദിയയുടെ കുടുംബത്തിന് ഒരു സിസിടിവി ദൃശ്യവുമായി എവിടെപ്പോയി അന്വേഷിക്കണമെന്നോ് എന്ത് ചെയ്യണമെന്നോ് അറിയില്ലായിരുന്നു .ഒരുപക്ഷേ കേരളം ഒത്തുപിടിച്ചാല്‍ ദിയയുടെ മൂന്നു സഹോദരങ്ങളുടെയും അവളുടെ സ്നേഹനിധിയായ മാതാപിതാക്കളുടെയും കാത്തിരിപ്പിന് വിരാമം ഉണ്ടാകും.