കൊല്ലം : ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ സംഘടനയെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സംഘടനായ യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷാ.ഇത്തരമൊരു സംഭവത്തെ തങ്ങള്‍ അറിഞ്ഞിട്ടില്ല. നഴ്സിങ് സംഘടനയുടെ കുടിപ്പക എന്നത് ചില മാധ്യമങ്ങള്‍ പടച്ചുവിടുന്ന വാര്‍ത്തയാണ്. ഇതിന് മുൻപും ഇത്തരം വാര്‍ത്തകള്‍ സംഘടനയ്ക്കെതിരെ വന്നിട്ടുണ്ട്. എന്നാല്‍ അതെല്ലാം വ്യാജമെന്ന് തെളിഞ്ഞിട്ടുമുണ്ട്. ഇതിന് പിന്നില്‍ വലിയ ശക്തിയുണ്ടെന്ന് യുഎൻഎ ഉറച്ച് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സംശയങ്ങളില്ലെന്നാണ് പൊലീസ് പറയുന്നത്. അതിനാലാണ് ഈ വാര്‍ത്തകള്‍ക്ക് പിന്നില്‍ വമ്പന്മാരുണ്ടെന്ന് സംഘടന സംശയിക്കുന്നത്. ആശുപത്രി മാനേജ്മെന്റുകള്‍ക്കും അവരുടെ സംഘടനകള്‍ക്കും ഇതില്‍ പങ്കുണ്ടോ എന്നും യുഎൻഎ സംശയിക്കുന്നുണ്ട്. യുഎൻഎ പത്തനംതിട്ട പ്രസിഡന്റ് കൂടിയായ കുട്ടിയുടെ പിതാവ് റെജിയെ സംഘടനയ്ക്ക് വിശ്വാസമാണെന്നും ജാസ്മിൻ ഷാ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റെജിയെ സംബന്ധിച്ചിടത്തോളം ബിസിനസുകളോ മറ്റു വരുമാന സ്രോതസുകളോയില്ല, ആകെ വരുമാനം ആശുപത്രിയില്‍ നിന്നുള്ള ശമ്ബളം മാത്രമാണ്. അത്തരമൊരു വ്യക്തിയുടെ പേരിലാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. മകള്‍ നഷ്ടപ്പെട്ടു എന്ന് റെജി അറിയുന്നത് വളരെ വൈകിയാണ്. ആ സമയം ഏറെ മാനസിക സംഘര്‍ഷത്തിലും കരച്ചിലുമായിരുന്നു റെജി. അദ്ദേഹത്തിന് വളരെ പ്രിയപ്പെട്ട മകളാണാവള്. റെജിയുമായും കുടുംബവുമായും സംഘടനയ്ക്ക് ആത്മബന്ധമുണ്ട്. റെജിക്ക് ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് സംഘടനയ്ക്ക് ഉറച്ച വിശ്വാസമുണ്ടെന്നും ജാസ്മിൻ ഷാ പറഞ്ഞു.