റിഫ്രാക്ടർ ടെലിസ്കോപ്പ് നിർമ്മാണവർക്ക്ഷോപ്പുംപഠന ക്ലാസ്സും: ടെലിസ്കോപ് സ്വന്തമാക്കാനും നിർമ്മാണം പഠിക്കാനും അവസരം

ആലപ്പുഴ : അമച്വർ അസ്ട്രോണമേഴ്സ് ഓർഗനൈസേഷൻ (എ എ എസ് ടി ആർ ഒ കേരള ) ആലപ്പുഴ ജില്ലാ ചാപ്റ്ററിൻ്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെയും ആഭിമുഖ്യത്തിൽ ടെലിസ്ക്കോപ്പ് നിർമ്മാണ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു . ഗലീലിയോ മോഡൽ ടെലിസ്ക്കോപ്പിൻ്റെ ശാസ്ത്രം, ചരിത്രം, നിർമ്മാണരീതി എന്നിവ പരിചയപ്പെടുത്തുന്ന വർക്ക്ഷോപ്പ് 2025 ജൂലൈ 6 ന് 2 മുതൽ 4 വരെ ചേർത്തല ബി എച്ച് എസ് സ്ക്കുളിൽ നടക്കും. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് അവരവർ നിർമ്മിക്കുന്ന ടെലിസ്ക്കോപ്പ് സ്വന്തമാക്കാം. തുടർന്നു നക്ഷത്രക്ലാസ്സുകളും വാനനിരീക്ഷണവും സംഘടിപ്പിക്കാനാകും. കൂടുതൽ വിവരങ്ങൾക്ക് :
രഞ്ജിത്ത് മറ്റത്തിൽ 9400203766

Advertisements

കൺവീനർ
ആസ്ട്രോ ആലപ്പുഴ ചാപ്റ്റർ

Hot Topics

Related Articles