പാട്ടുപാടി പുട്ട് പോലെ രമ്യഹരിദാസ് കോൺഗ്രസ് ദേശീയ നേതൃത്വത്തിലേയ്ക്ക്; റോജി എം. ജോൺ എഐസിസി ജനറൽ സെക്രട്ടറിയായേക്കും; കോൺഗ്രസ് പദവികളിലേയ്ക്കു യുവാക്കളെത്തുന്നു

ഡൽഹി: കേരളത്തിൽ നിന്നും യുവ നേതാക്കളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തി റോജി എം ജോൺ കോൺഗ്രസ് പ്രവർത്തക സമിതിയിൽ എത്തിയേക്കും. എൻഎസ്യുഐ പ്രസിഡന്റ് അടക്കം വിവിധ പദവികളിൽ ഇരുന്ന റോജി എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും പരിഗണിക്കപ്പെട്ടേക്കം. റോജിയെ ഇത്തവണ ചിന്തൻ ശിബിരിലും കോൺഗ്രസ് കാര്യമായി ഉപയോഗിച്ചിരുന്നു. യുവാക്കളുടെ സമിതിയിൽ റോജിക്ക് ശ്രദ്ധേയമായ പ്രാതിനിധ്യം ലഭിച്ചിരുന്നു. ഇതോടെയാണ് റോജി കേന്ദ്ര നേതൃത്വത്തിലേക്ക് എത്തുന്നത് സംബന്ധിച്ച ചർച്ചകൾ സജീവമായത്. നിലവിൽ റോജി അങ്കമാലി എംഎൽഎയാണ്.

Advertisements

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ റോജിയെ ലോക്സഭയിലേക്ക് മത്സരിപ്പിച്ച് പ്രവർത്തനം ഡൽഹിയിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. കേരളത്തിൽ നിന്നും പ്രാതിനിധ്യം കിട്ടാനിടയുള്ള മറ്റൊരു യുവനേതാവ് ഹൈബി ഈഡനാണ്.
ഹൈബിയേയും കേന്ദ്രത്തിലേക്ക് സജീവമായി പരിഗണിക്കുന്നുണ്ട്. എൻഎസ്യു അധ്യക്ഷനായിരുന്നെന്ന പാരമ്പര്യം തന്നെയാണ് ഹൈബിക്കും ഗുണമാകുന്നത്. രമ്യ ഹരിദാസ് എംപിയാണ് പ്രവർത്തക സമിതിയിലടക്കം വരാനിടയുള്ള മറ്റൊരു നേതാവ്. വനിതയെന്നതും പിന്നോക്കമെന്നതും യുവത്വവും രമ്യയ്ക്ക് തുണയാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രമ്യയെ രാഹുലിനും പ്രിയങ്കയ്ക്കും വലിയ താൽപര്യമാണ്. കേന്ദ്ര ഭാരവാഹിത്വത്തിലും അമ്പതു ശതമാനം യുവാക്കൾക്ക് മാറ്റി വയ്ക്കുന്നതിലൂടെ വലിയ പരിഗണന കേരളത്തിൽ നിന്നുള്ള നേതാക്കൾക്ക് കിട്ടുമെന്ന് ഉറപ്പാണ്.
യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ അഡ്വ. ഡീൻ കുര്യാക്കോസാണ് ദേശീയ നേതൃത്വം പരിഗണിക്കുന്ന യുവാക്കളിൽ മറ്റൊരാൾ. എഐസിസി ഭാരവാഹിത്വത്തിലേയ്ക്കും ഡീനിനെ പരിഗണിച്ചേക്കാം.
ചുരിക്കത്തിൽ കേരളത്തിലെ യുവനിരയെ സംബന്ധിച്ച് ചിന്തൻ ശിബരിലെ ചിന്തകൾ അനന്ത സാധ്യതകളാണ് തുറന്നിടുന്നത്. യുവത്വത്തിൻറെ പ്രസരിപ്പ് ദേശീയ തലത്തിൽ കോൺഗ്രസിൻറെ തിരിച്ചുവരവിന് പ്രയോജനപ്പെടുത്താനാണ് തീരുമാനം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.