“നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളുമാണ് ഇന്നത്തെ കേരളത്തിലേക്കുള്ള വഴിയൊരുക്കിയത്‌ “;മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളുമാണ് ഇന്നത്തെ കേരളത്തിലേക്കുള്ള വഴിയൊരുക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സാംബവ സഭ സ്മൃതി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാന പ്രസ്ഥാനങ്ങളുടെ വരവിനു മുൻപ് നാടിന്റെ അവസ്ഥ കുമാരനാശാൻ എഴുതിയിട്ടുണ്ട്. ‘തൊട്ടു കൂടാത്തവർ തീണ്ടി കൂടാത്തവർ ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോർ’. അവിടെനിന്നാണ് ഇന്ന് കാണുന്ന കേരളം നാം പടുത്തുയർത്തിയത്.

Advertisements

ഭരണഘടന വച്ചുപുലർത്തുന്ന സാമൂഹ്യ നീതി എന്ന കാഴ്ചപ്പാട് എത്രകണ്ട് നടപ്പായി എന്ന് പരിശോധിക്കണം. സമത്വവും സഹോദര്യവും രാജ്യത്ത് എത്രകണ്ട് നടപ്പായി. ഭരണഘടനാ വിരുദ്ധമായ അജണ്ടകള്‍ ദളിതരുടെയും ആദിവാസികളുടെയും ജീവിതത്തെ അപകടത്തിലേക്ക് നയിക്കുന്ന സ്ഥിതി വിശേഷം ഇന്ന് രാജ്യത്ത് ഉണ്ട്. അസമത്വത്തിന്റെ ആക്കം കൂട്ടുന്ന നടപടികളാണ് നിർഭാഗ്യവശാല്‍ ഉണ്ടാകുന്നത്.വിദ്യാഭ്യാസവും തൊഴിലും ഭൂമിയും ഉറപ്പുവരുത്തുകയാണ് രാജ്യത്ത് ചെയ്യേണ്ടത്. അത് ചെയ്യുന്നില്ല എന്ന് മാത്രമല്ല , വിഭാഗങ്ങള്‍ക്ക് കൂടുതല്‍ അപകടം വരുത്തി വയ്ക്കുന്നു. കേരളത്തില്‍ തീർത്തും വ്യത്യസ്തമായ ബദല്‍ നടപ്പാക്കുന്നു. കൃത്യമായ സംവരണ തത്വം പാലിച്ചുള്ള നിയമനങ്ങളാണ് സംസ്ഥാനത്ത് പി എസ് സി നടത്തുന്നത്. രാജ്യമാകെ പരിശോധിച്ചാല്‍ ഈ സമീപനമല്ല കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.