മംഗ്ലീഷില്‍ സംസാരിച്ച് കേരളത്തിലെ ഏറ്റവും ശ്രദ്ധേയയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. വര്‍ഷങ്ങളായി ടെലിവിഷനിലും സിനിമയിലുമൊക്കെ സജീവമായിട്ടുള്ള രഞ്ജിനി തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുന്നതും പതിവാണ്.
ഇപ്പോഴിതാ താരത്തെ ചെസ്റ്റ് ഇൻഫെക്ഷനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ രഞ്ജിനി തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. ചെറിയ രീതിയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങുമ്പോഴേ ചികിത്സിച്ചില്ലെങ്കില്‍ എന്താകും അവസ്ഥയെന്ന് ഇതിലൂടെ മനസ്സിലായി എന്നും രഞ്ജിനി പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘കഴിഞ്ഞ ദിവസം പോലും സുഹൃത്ത് അഞ്ജലി ഉതുപ്പിന്റെ ഒപ്പം പാര്‍ട്ടിയ്ക്ക് പോയിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു അവസ്ഥ വരുമെന്ന് പ്രതീക്ഷിച്ചില്ല. ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയപ്പോഴേ ചികിത്സിക്കേണ്ടിയിരുന്നു. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമൊന്നുമില്ലെങ്കിലും ഇനിയും വഷളാകാതെ നോക്കുന്നതിലാണ് കാര്യം.
ആശുപത്രിയിലെ ഐസിയു മുറിയില്‍ കയറേണ്ടി വരുന്ന അവസ്ഥ അത്ര നല്ലതല്ല. ഒരു ചെറിയ ചെസ്റ്റ് ഇൻഫെക്ഷനാണ് ഈ നിലയില്‍ എത്തിയിരിക്കുന്നത്. കുറച്ചു ദിവസത്തിനുള്ളില്‍ എല്ലാം ശരിയാകുമെന്നും രഞ്ജിനി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.