താന്‍ കയറുന്ന വിമാനത്തില്‍ ദിലീപ് ഉണ്ടെങ്കില്‍ എടുത്ത് ചാടണോ? സര്‍ക്കാരിന്റെ മുഖമാണെങ്കിലും സിനിമാ പ്രവര്‍ത്തകരുമായി ബന്ധം തുടരും; നയം വ്യക്തമാക്കി രഞ്ജിത്ത്

കൊച്ചി: ഫിയോകിന്റെ പരിപാടിയില്‍ നടന്‍ ദിലീപുമായി വേദി പങ്കിട്ടതില്‍ വിശദീകരണവുമായി സംവിധായകന്‍ രഞ്ജിത്ത്. ഫിയോക്കിന്റെ പ്രതിനിധികളുടെ ക്ഷണ പ്രകാരമാണ് താന്‍ പോയത്. താന്‍ കയറുന്ന വിമാനത്തില്‍ ദിലീപുണ്ടെങ്കില്‍ അതില്‍ നിന്ന് എടുത്ത് ചാടണോയെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മുഖമാണെങ്കിലു0 സിനിമാ പ്രവര്‍ത്തകരുമായുള്ള ബന്ധം തുടരു. അതിനുള്ള സ്വാതന്ത്ര്യം തനിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും രഞ്ജിത്ത് വ്യക്തമാക്കി.

Advertisements

ഫിയോകിന്റെ സ്വീകരണ പരിപാടിയിലാണ് നടന്‍ ദീലിപിനൊപ്പം സംവിധായകന്‍ രഞ്ജിത്ത് വേദി പങ്കിട്ടത്. ചലച്ചിത്ര അക്കാദമി ചെയര്‍മാനായ രഞ്ജിത്തിനും സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട മധുപാലിനും നല്‍കിയ ഫിയോക്കിന്റെ സ്വീകരണ യോഗത്തിലാണ് ദിലീപും പങ്കെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ അപ്രതീക്ഷിത ആക്രമണത്തിന് ഇരയായ നടി എത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഉദ്ഘാടന ചടങ്ങിന്റെ നേരത്തെ പുറത്തിറക്കിയ അതിഥികളുടെ ലിസ്റ്റില്‍ താരത്തിന്റെ പേരുണ്ടായിരുന്നില്ല. മേഖലയിലെ വിശിഷ്ടാതിഥികളെ ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിക്കുന്ന കൂട്ടത്തിലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഭാവനയെയും വേദിയിലേക്ക് ക്ഷണിച്ചത്.എന്നാല്‍ നേരത്തേ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ജയിലില്‍ കഴിഞ്ഞ ഘട്ടത്തില്‍ സംവിധായകന്‍ ദിലീപ് ഇദ്ദേഹത്തെ ജയിലിലെത്തി കണ്ടിരുന്നു. ഈ വിഷയം ഉയര്‍ന്നതോടെ സമൂഹമാധ്യമങ്ങളില്‍ രഞ്ജിത്തിനെതിരെ വിമര്‍ശനമുണ്ടായി.

Hot Topics

Related Articles