തിരുവനന്തപുരം: ലൈംഗിക അതിക്രമ കേസില്‍ ജയിലിലായ ദിലീപിനെ ജയിലില്‍ പോയി സന്ദര്‍ശിച്ചത് യാദൃശ്ചികമാണെന്നും നടന്‍ സുരേഷ് കൃഷ്ണയ്ക്ക് ഒപ്പമാണ് ജയിലില്‍ പോയതെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത്.
‘ഭാവനയെ ക്ഷണിക്കാന്‍ പാടില്ലായിരുന്നു എന്നാണോ? ഇങ്ങനെയൊരു തീരുമാനം എടുത്ത് ഈ പെണ്‍കുട്ടിയെ പൊതുവേദിയില്‍ അതും ഒരു അന്താരാഷ്ട്ര ചലച്ചിത്ര ഉത്സവത്തിന്റെ വേദിയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചതിന്, എനിക്ക് പ്രത്യേകിച്ച് ആരുടെയും നന്ദി ആവശ്യമില്ല. ഞാന്‍ ആലുവ ജയിലില്‍ മാത്രമല്ല, പല ജയിലിലും ഷൂട്ടിങ്ങിന് പോയിട്ടുണ്ട്. അവിടുത്തെ കൊടും കുറ്റവാളികളെ കണ്ടിട്ടുണ്ട്. എന്നെ സര്‍ക്കാരാണ് ഈ പോസ്റ്റിലേക്ക് ക്ഷണിച്ചത്.എന്നില്‍ വിശ്വാസമുള്ള സാംസ്‌കാരിക വകുപ്പ് മന്ത്രിയുണ്ട്. മുഖ്യമന്ത്രിയുണ്ട്. എനിക്ക് ഈ സാമൂഹ്യ മാധ്യമങ്ങളിലെ ആളുകളുടെ വിലകുറഞ്ഞ വഷളത്തരങ്ങള്‍ക്ക് മറുപടി പറയാന്‍ താത്പര്യവുമില്ല പ്രതീക്ഷിക്കുകയും വേണ്ട- രഞ്ജിത്ത് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്ന് അവടെ പോയതുകൊണ്ട്, ഇന്ന് ഇങ്ങനെയൊരു തീരുമാനം എടുക്കില്ല എന്നൊന്നുമില്ല. അങ്ങനെയല്ലല്ലോ ചിന്തിക്കേണ്ടത്. ഈ തീരുമാനത്തെ ഒരു പോസിറ്റീവ് ചുവടായി കാണുന്നവര്‍ക്ക് ഇത് പ്രശ്നമല്ല. അല്ലാത്തവര്‍ പലതും പറയുമെന്നും രഞ്ജിത്ത് പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ നടി ഭാവനയെ ക്ഷണിച്ചതിന് പിന്നാലെയാണ് രഞ്ജിത്ത് ദിലീപിനെ ജയിലില്‍ കാണാന്‍ പോയത് വീണ്ടും ചര്‍ച്ചയാവുന്നത്.