തിരുവനന്തപുരം : സംവിധായകൻ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയർമാനാനാകും. ഗായകൻ എം.ജി ശ്രീകുമാർ സംഗീത നാടക അക്കാദമി ചെയർമാനുമാനാകും. സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ സ്ഥാനങ്ങളിലേക്ക് ഇവരെ പരിഗണിക്കാൻ തീരുമാനം എടുത്തത്.
Advertisements
ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. നിലവിൽ സംവിധായകൻ കമൽ ആണ് ചലച്ചിത്ര അക്കാദമി ചെയർമാൻ. 2016ലായിരുന്നു അദ്ദേഹത്തെ ചെയർമാനായി തിരഞ്ഞെടുത്തത്. കെ.പി.എസി ലളിതയാണ് നിലവിൽ സംഗീത നാടക അക്കാദമി ചെയർപേഴ്സൺ.