ആലപ്പുഴ : ആലപ്പുഴയിലെ ആര്‍എസ്എസ് നേതാവ് രണ്‍ജീത്ത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികള്‍ ഹൈക്കോടതില്‍ അപ്പീല്‍ നല്‍കി.കേസിലെ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചിരുന്നു.ഇതിനെതിരെയാണ് പ്രതികള്‍ ഹൈക്കോടതില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത് . മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയായായിരുന്നു കേസില്‍ ശിക്ഷ പ്രഖ്യാപിച്ചിരുന്നത്.ശിക്ഷ വിധിച്ചതിന് പിന്നാലെ ജഡ്ജിക്കെതിരെ ഭീഷണി ഉയര്‍ന്നിരുന്നു.
ആകെ 15 പേരാണ് കേസിലെ പ്രതികള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.2021 ഡിസംബര്‍ 19നാണ് രണ്‍ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്.
നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്‌റഫ് എന്നിവരാണ് കേസിലെ പ്രതികള്‍.ഇതില്‍ നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദ്ദീന്‍, മുന്‍ഷാദ് എന്നിവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്.