കോട്ടയം : 2024 ൽ ഡൽഹിയിൽ നടന്ന റിപ്പബ്ലിക്ദിന പരേഡിൽ പ്ലാറ്റൂൺ കമാണ്ടറായി ഇന്ത്യൻ നേവിയെ നയിച്ച ആദ്യ ആദ്യ മലയാളിയായ വനിത ലെഫ്റ്റനന്റ് എച്ച്.ദേവിക അയ്യപ്പൻപാറ ക്ഷേത്ര ദർശനത്തിന് എത്തി. അടൂർ ഹരിശ്രീ മഠത്തിൽ കെ. ഹരികുമാർ നമ്പൂതിരിയുടേയും(മാനേജർ, ഡിസ്ട്രിക്റ്റ് കോർട്ട് കോട്ടയം) കവിത ദേവി നമ്പൂതിരിയുടേയും മകളാണ്. ദേവികയുടെ മുത്തശ്ശൻ കെ. എൻ. കൃഷ്ണൻ നമ്പൂതിരിയും മുത്തശ്ശി രാധാദേവിയും അയ്യപ്പൻ പാറ ക്ഷേത്രത്തിന് സമീപം സ്ഥിര താമസ്സക്കാരാണ്.
Advertisements
കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ എത്തിയ ദേവികയെ അയ്യപ്പൻപാറ ക്ഷേത്രത്തിൽ പ്രസിഡന്റ് കെ. ബി. രഘു പൊന്നാട അണിയിച്ചു. സെക്രട്ടറി ആർ. ജിനു, വി. സനൽ കുമാർ, ചന്ദ്രശേഖരൻ നായർ, ഉദയകുമാർ,വിജി ഗോപകുമാർ, സരോജം എന്നിവർ ചേർന്ന് സ്വീകരിച്ചു.