ഭൂവനേശ്വർ: റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഒഡിഷയില്‍ പരേഡ് നയിച്ചത് മലയാളി വനിത. 2021 ബാച്ച് ഐപിഎസ് ഓഫീസറായ എ ബി ശില്‍പ്പയാണ് പരേഡ് നയിച്ചത്. പത്തനംതിട്ട ഇലന്തൂർ സ്വദേശിയാണ് ശിൽപ. ഗവർണർ രഘുബർ ദാസ്, മുഖ്യമന്ത്രി നവീൻ പട്നായിക് അടക്കമുള്ളവർ ആഘോഷങ്ങളില്‍ പങ്കെടുത്തു.
Advertisements
സിവില്‍ സർവീസ് ലഭിച്ച് നാഷണല്‍ പൊലീസ് അക്കാദമിയില്‍ പരിശീലനം പൂർത്തിയാക്കിയ ശേഷം ശില്‍പ്പയ്ക്ക് ഒഡിഷയില്‍ നിയമനം ലഭിക്കുക ആയിരുന്നു. ജനുവരി എട്ടിനാണ് പൊലീസ് ആസ്ഥാനത്ത് എ എസ് പി ആയി ചുമതല ഏറ്റെടുത്തത്. തുടർന്നാണ് ആദ്യ റിപ്പബ്ലിക്ക് ദിനത്തില്‍ തന്നെ പരേഡ് നയിക്കാനുള്ള അസുലഭ ഭാഗ്യം കൈവന്നത്.