റിപ്പബ്ലിക് ദിന സമ്മാനവുമായി മാക്രോൺ; കൂടുതല്‍ ഇന്ത്യൻ വിദ്യാര്‍ഥികള്‍ക്ക് ഫ്രാൻസില്‍ പഠനം ഉറപ്പാക്കും

ന്യൂഡൽഹി: ഫ്രാൻസില്‍ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികള്‍ക്ക് മാക്രോണിൻ്റെ റിപ്പബ്ലിക് ദിന സമ്മാനം. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കൂടുതല്‍ ഇന്ത്യൻ വിദ്യാർഥികള്‍ക്ക് തന്റെ രാജ്യത്ത് പഠനം ഉറപ്പാക്കുമെന്ന് അറിയിച്ചു. 2030-ഓടെ ഫ്രാൻസില്‍ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 30000 ആക്കുക എന്നതാണ് ലക്ഷ്യമെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ എക്സില്‍ കുറിച്ചു.

Advertisements

ഫ്രഞ്ച് സംസാരിക്കാത്ത വിദ്യാർഥികളെ സർവ്വകലാശാലകളില്‍ ചേരാൻ അനുവദിക്കുന്നതിനായി അന്താരാഷ്ട്ര ക്ലാസുകള്‍ സ്ഥാപിക്കും. ഫ്രാൻസില്‍ പഠിച്ച മുൻ ഇന്ത്യൻ വിദ്യാർഥികള്‍ക്ക് വിസയുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ സുഗമമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയ്ക്കും ഫ്രാൻസിനും ഒരുമിച്ച്‌ ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. നിങ്ങളിലൂടെ അത് നേടുമെന്നും മാക്രോണ്‍ യുവതയോട് പറഞ്ഞു. ‘റിപ്പബ്ലിക് ദിനത്തില്‍ എൻ്റെ ഊഷ്മളമായ ആശംസകള്‍. നിങ്ങളോടൊപ്പമുണ്ടായതില്‍ സന്തോഷവും അഭിമാനനവുമുണ്ട്’ റിപ്പബ്ലിക് ദിന ആശംസകള്‍ നേർന്നുകൊണ്ട് അദ്ദേഹം എക്സില്‍ കുറിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.