കാസർകോട്: വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിന പരിപാടിയിൽ ദേശീയ പതാക തലതിരിച്ചുയർത്തി. സംഭവം വലിയ വിവാദത്തിന് വഴിവെച്ചു. രണ്ട് പൊലീസുകാർക്കെതിരെ നടപടിക്ക് ഉന്നത ഉദ്യോഗസ്ഥർ നിർദേശം നൽകി. കാസർകോട് എ.ആർ ക്യാമ്ബിലെ ഗ്രേഡ് എസ്.ഐ നാരായണൻ, സിവിൽ പൊലീസ് ഓഫീസർ ബിജുമോൻ എന്നിവർക്കെതിരെയാണ് വകുപ്പ് തല നടപടിയെടുക്കാൻ നിർദ്ദേശിച്ചത്.
സംഭവം സംബന്ധിച്ച വിശദമായ റിപ്പോർട്ട് എ.ഡി.എം ലാൻഡ് റവന്യൂ കമ്മീഷണർക്ക് സമർപ്പിച്ചു. ഇന്നലെ രാവിലെ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ മന്ത്രി അഹമദ് ദേവർകോവിലാണ് ദേശീയപതാക ഉയർത്തിയത്. പതാക മുകളിലെത്തി സല്യൂട്ട് ചെയ്തിട്ടും മന്ത്രിയോ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ അബദ്ധം തിരിച്ചറിഞ്ഞില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒടുവിൽ സ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവർത്തകർ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് എല്ലാവരും അബദ്ധം മനസ്സിലാക്കിയത്. ഉടൻ തന്നെ പതാക താഴെയിറക്കി ശരിയായ രീതിയിൽ ഉയർത്തുകയും ചെയ്തു. കലക്ടറുടെ ചുമതലയുള്ള എ.ഡി.എം എ.കെ രമേന്ദ്രൻ, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷ ചടങ്ങുകൾ നടന്നത്.