പിടിച്ചുമാറ്റാന്‍ സമയം ലഭിച്ചില്ല; ട്രെയിന്‍ പോകുന്നത് വരെ പെണ്‍കുട്ടിയെ ചേര്‍ത്ത് ട്രാക്കില്‍ കിടന്ന് യുവാവ്; വീഡിയോ കാണാം

ഭോപാല്‍: റെയില്‍വേ ട്രാക്കില്‍ വീണ പെണ്‍കുട്ടിയെ അതിസാഹസികമായി രക്ഷിച്ച് യുവാവ്. ഭോപാല്‍ സ്വദേശിയായ മുഹമ്മദ് മെഹബൂബ് (37) ആണ് സ്വന്തം ജീവന്‍ പണയപ്പെടുത്തി പെണ്‍കുട്ടിയെ ജീവിതത്തിന്റെ ട്രാക്കിലേക്ക് തിരികെ കൊണ്ടുവന്നത്. പെണ്‍കുട്ടിയെ പിടിച്ചുമാറ്റാനുള്ള സമയമില്ലാത്തതിനാല്‍ ട്രെയിന്‍ കടന്നു പോകുന്നത് വരെ പെണ്‍കുട്ടിയെ പിടിച്ച് ട്രാക്കില്‍തന്നെ കിടന്നാണ് മെഹബൂബ് രക്ഷകനായത്.

Advertisements

ഗുഡ്‌സ് ട്രെയിന്‍ വന്നതിന് പിന്നാലെ പാളം മുറിച്ചു കടക്കുമ്പോഴാണ് ബഹളം കേട്ട് നോക്കിയപ്പോള്‍ പെണ്‍കുട്ടി ട്രാക്കില്‍ വീണ് കിടക്കുന്നത് കണ്ടത്. ട്രെയിന്‍ നീങ്ങിത്തുടങ്ങിയതോടെ പെണ്‍കുട്ടി ട്രാക്കില്‍നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പെണ്‍കുട്ടിയെ ട്രാക്കിലൂടെ ചെന്ന് പിടിച്ചുമാറ്റാനുള്ള സമയവും ഉണ്ടായിരുന്നില്ല. പിന്നീട് ട്രെയിനിനു മുന്നിലേക്ക് കുതിച്ച് കുട്ടിയുമായി ട്രാക്കില്‍ കിടക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ട്രെയിന്‍ കടന്നുപോയതോടെ അഭിനന്ദനങ്ങളുമായി ആളുകളും നന്ദി പറായന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഓടിയെത്തി. മധ്യപ്രദേശിലെ ഭോപാലില്‍ ഫെബ്രുവരി അഞ്ചിന് വൈകിട്ട് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് വിവരം പുറത്തറിഞ്ഞത്.

Hot Topics

Related Articles