മുംബൈ: അടുത്തിടെയാണ് നടി രശ്മികയുടെ ഒരു ‘ഡീപ്ഫേക്ക്’ വീഡിയോ വ്യാപകമായി പ്രചരിച്ച് വൈറലായി മാറിയത്. സാറ പട്ടേല്‍ എന്ന ബ്രിട്ടീഷ് ഇന്‍ഫ്ല്യൂവെന്‍സറുടെ വീഡിയോയില്‍ രശ്മികയുടെ തല ചേര്‍ത്ത വീഡിയോ ആയിരുന്നു അത്. സംഭത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെ വീണ്ടും രശ്മികയുടെ ഒരു ഡീപ്പ് ഫേക്ക് വീഡിയോ വൈറലാകുകയാണ്, എന്നാല്‍ ഈ ക്ലിപ്പ് ആദ്യത്തെ വൈറൽ വീഡിയോ പോലെ അശ്ലീലമെന്ന് പറയാന്‍ പറ്റില്ല.
മറ്റൊരു പെൺകുട്ടിയുടെ മുഖത്ത് രശ്മികയുടെ മുഖം മോർഫ് ചെയ്ത രീതിയിലാണ് വീഡിയോ. ക്രഷ്മിക എന്ന പേരിലുള്ള രശ്മികയുടെ ഫാന്‍ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. അതേസമയം, ഡീപ്പ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ വൈറലായതിന് പിന്നാലെ സമാന കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്തിരുന്നു. ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, കിയാര അദ്വാനി, കാജോൾ, ദീപിക പദുക്കോൺ തുടങ്ങിയവരുടെയും മറ്റുള്ളവരുടെയും വ്യാജ വീഡിയോകളും ചിത്രങ്ങളും നിർമ്മിച്ചതായാണ് കണ്ടെത്തൽ. സംഭവം പിടിക്കപ്പെട്ടതോടെ ഉപയോക്താവ് തന്റെ അക്കൗണ്ട് ഡീലിറ്റ് ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബൂം ലൈവ് റിപ്പോർട്ട് അനുസരിച്ച്, മുമ്പ് @crazyashfan എന്നറിയപ്പെട്ടിരുന്ന ഒരു എക്സ് അക്കൗണ്ടാണ് ഇതിന് പിന്നിൽ. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് അക്കൗണ്ടിന്റെ ഉടമ താരങ്ങളുടെത് എന്ന് തോന്നിക്കുന്ന അശ്ലീല വിഡിയോ പങ്കുവെച്ചത്. ഇത്തരത്തിലുള്ള 39 പോസ്റ്റുകളാണ് അക്കൗണ്ടിൽ ഉണ്ടായിരുന്നത്. സമാനമായ നാല് അക്കൗണ്ടുകൾ കൂടി കണ്ടെത്തിയിട്ടുണ്ട്.