റെസിഡൻസ് അസോസിയേഷനുകളുടെഇടപെടലുകൾ അടിയന്തര ഘട്ടങ്ങളിൽമനുഷ്യർക്ക് കൈത്താങ് : കോട്ടയം രമേശ്

കുമാരനെല്ലൂർ : റെസിഡൻസ് അസോസിയേഷനുകളുടെ
ഇടപെടലുകളാണ് ആധുനിക സമൂഹത്തിൽ അടിയന്തര ഘട്ടങ്ങളിൽ
മനുഷ്യർക്ക് കൈത്താങ്ങാവുന്നതെന്ന് നടൻ കോട്ടയം രമേശ്. കോട്ടയം കുമാരനെല്ലൂരിൽ പ്രശസ്ത നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ രക്ഷാധികാരിയായ
നന്മ റെസിഡൻസ്
വെൽഫയർ അസോസിയേഷൻ
ഓണം ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisements

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച
അസിസ്റ്റൻ്റ് ഡയറക്ടർ ഡേവിസ് ബാബു കിക്ക് ബോക്സിങ്ങ് ചാമ്പ്യൻ രാഹുൽ അജി കളരിക്കൽ
അഡ്വക്കേറ്റ് സുബൈദ ലത്തീഫ്
എന്നിവരെ ചടങ്ങിൽ ആദരിച്ചു.
റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് കെ.ആർ രാധാകൃഷ്ണൻ നായർ,
സെക്രട്ടറി എസ് അബ്ദുൾ ലത്തീഫ്, വാർഡ് കൗൺസിലർ എം ടി മോഹനൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Hot Topics

Related Articles