ആകെ അലമ്പായി റവന്യു വകുപ്പ്; ജീവനക്കാരുടെ സ്ഥലം മാറ്റത്തിനും കൂട്ടപ്പിരിവെന്ന് ആരോപണം; തെക്കുള്ള ജീവനക്കാരൻ വടക്ക്; വടക്കുള്ളവർ കിഴക്ക്; റവന്യു വകുപ്പിലെ സംഘടനാ ഭരണത്തിൽ അസ്വസ്ഥരായി ജീവനക്കാർ

കോട്ടയം: സംസ്ഥാനത്തെ ജീവനക്കാരുടെ സ്ഥലം മാറ്റം അടക്കമുള്ള നടപടികൾ ‘പിരിവിന്റെ പേരിൽ’ റവന്യു വകുപ്പിലെ സംഘടനയുടെ ഇടപെടലിനെ തുടർന്നു തടഞ്ഞു വച്ചതോടെ ജീവനക്കാർ അസ്വസ്ഥർ. കടുത്ത അതൃപ്തിയാണ് വകുപ്പിലെ ഒരു വിഭാഗം ജീവനക്കാർ ഉയർത്തുന്നത്. റവന്യു വകുപ്പിൽ സ്ഥലമാറ്റമാണ് അനന്തമായി നീളുന്നത്. ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേയ്ക്ക് സ്ഥലം മാറ്റം അടക്കം ലഭിക്കാതെ വന്നതോടെ വലയുന്നത് മൂവായിരത്തിലേറെ ജീവനക്കാരാണ്. നിലവിൽ ഒരു വർഷത്തിനിടെ മൂന്നു പ്രാവശ്യം സ്ഥാനക്കയറ്റം നൽകി ജൂണിയറായ ജീവനക്കാരെ അതാത് ജില്ലകളിൽ നിയമിച്ചിരിക്കുകയാണ്. ഇതോടെ സ്ഥാനക്കയറ്റം മൂലമുള്ള ഒഴിവില്ലാതെ വരുന്നതോടെ വടക്കൻ ജില്ലകളിൽ വർഷങ്ങളായി ജോലിയെടുക്കുന്ന സീനിയറായ ജീവനക്കാർക്ക് മധ്യ, തെക്കൻ കേരളത്തിലെ സ്വന്തം ജില്ലകളിലേക്കു വരാൻ കഴിയാത്ത അവസ്ഥയായി

Advertisements

തലതിരിഞ്ഞ പരിഷ്‌കാരങ്ങൾ മൂലം മൂവായിരത്തിലേറെ ജീവനക്കാർ വലയുന്നതിനൊപ്പം ജനങ്ങളെ ദൈനംദിനം ബാധിക്കുന്ന പല ഫയൽ നീക്കങ്ങളും തടസപ്പെടുകയും ചെയ്യുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. നിലവിൽ ഒരു വർഷത്തിനിടെ മൂന്നു പ്രാവശ്യം സ്ഥാനക്കയറ്റം നൽകി ജൂണിയറായ ജീവനക്കാരെ അതാത് ജില്ലകളിൽ നിയമിച്ചിരിക്കുകയാണ്. ഇതോടെ സ്ഥാനക്കയറ്റം മൂലമുള്ള ഒഴിവില്ലാതെ വരുന്നതോടെ വടക്കൻ ജില്ലകളിൽ വർഷങ്ങളായി ജോലിയെടുക്കുന്ന സീനിയറായ ജീവനക്കാർക്ക് മധ്യ, തെക്കൻ കേരളത്തിലെ സ്വന്തം ജില്ലകളിലേക്കു വരാൻ കഴിയാത്ത അവസ്ഥയായി. മറ്റെല്ലാ വകുപ്പിലും ഓൺലൈൻ സ്ഥലം മാറ്റം നടപ്പിലാക്കിയപ്പോൾ റവന്യൂവകുപ്പിൽ മാത്രം ഇതുമായി ബന്ധപ്പെട്ടുണ്ടായ ഗുസ്തി പ്രശ്നങ്ങൾ ഗുരുതരമാക്കിയെന്ന് വിലയിരുത്തപ്പെടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും ഓൺലൈനായി നടപ്പിലാക്കണമെന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ് ഉത്തരവിനു ശേഷം ഓൺലൈൻ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതിൽ പരാതി ഉയർന്നതോടെ മൂന്നു ഭേദഗതികളോടെ മറ്റൊരു ഉത്തരവിറക്കി. ഈ ഉത്തരവിൽ നഷ്ടമുണ്ടാകുമെന്നു ഭയന്ന ന്യൂനപക്ഷം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതോടെ ഭേദഗതികൾ സ്റ്റേ ചെയ്തു. തുടർന്ന് ആറു മാസം നീണ്ട വിചാരണ പൂർത്തിയായിട്ടു രണ്ടു മാസമായെങ്കിലും അന്തീമ തീർപ്പുണ്ടായിട്ടില്ല. കേസ് തീർപ്പാക്കാൻ വകുപ്പിന്റെ ഭാഗത്തു നിന്നു നടപടികളൊന്നുമുണ്ടാകുന്നില്ലെന്നു ജീവനക്കാർ ആരോപിക്കുന്നു.

വകുപ്പിലെ പ്രമുഖ സർവീസ് സംഘടനയും സ്ഥലംമാറ്റം നടത്താത്ത വകുപ്പിന്റെ നടപടിയെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇവർ പറയുന്നു. സ്ഥലം മാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ മൂലം നിലം പുരയിടം തരംമാറ്റവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിനു ഫയലുകളാണ് വകുപ്പിൽ കെട്ടിക്കിടക്കുന്നത്. ഇതിനു പുറമേവർഷങ്ങളായി സ്ഥലം മാറ്റം ലഭിക്കാതെ വലയുന്ന ജീവനക്കാരുടെ ദുരിതങ്ങളും വർധിക്കുകയാണ്. പല തവണ പരാതി നൽകിയിട്ടും നടപടികളൊന്നുമുണ്ടാകുന്നില്ലെന്നും ജീവനക്കാർ ആരോപിക്കുന്നു.

വിഷയത്തിൽ ലാൻഡ് റവന്യു കമ്മിഷണർക്ക് ജീവനക്കാർ പരാതി നൽകിയിരുന്നു. എന്നാൽ, ഈ പരാതി നൽകിയെങ്കിലും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല. വകുപ്പിലെ ഇടത് അനൂകൂല സംഘടനയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ കടുത്ത എതിർപ്പാണ് ഒരു വിഭാഗത്തിൽ നിന്നും ഇപ്പോൾ ഉയരുന്നത്.

Hot Topics

Related Articles